
ഞായറാഴ്ച വൈകുന്നേരം മുതല്‍ തിങ്കളാഴ്ച അര്‍ധരാത്രി വരെ ജോലി..!വിശ്രമമില്ലാതെ 24 മണിക്കൂര്‍ ചുമതലകള്‍ നിര്‍വഹിച്ച് യുഎഇ പ്രസിഡന്റ്; ജീവിതം രാജ്യത്തിനായി സമര്‍പ്പിച്ച് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്ദ് അല്‍ നഹ്യാന്‍
സ്വന്തം ലേഖകൻ
ദുബായ്: 24 മണിക്കൂര്‍ കൊണ്ട് നിരവധി പ്രധാനപ്പെട്ട ചുമതലകള്‍ വഹിച്ച് വാര്‍ത്തകളില്‍ ഇടംനേടി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്ദ് അല്‍ നഹ്യാന്‍.
ഞായറാഴ്ച വൈകുന്നേരം മുതല്‍ തിങ്കളാഴ്ച അര്‍ധരാത്രി വരെയായിരുന്നു യുഎഇ പ്രസിഡന്റിന്റെ തിരക്കിട്ട ജോലികള്‍. ഞായറാഴ്ച വൈകുന്നേരം അബുദാബിയിലെ കാസര്‍ അല്‍ ഷാതി പാലസില്‍ അഫ്ഗാനിസ്ഥാന്റെ ആക്ടിംഗ് പ്രതിരോധ മന്ത്രി മുല്ല മുഹമ്മദ് യാക്കൂബുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്ത ദിവസം രാവിലെ 11 മണിയോടെ ഖത്തറിലേക്ക്. അവിടെ ഹിസ് ഹൈനസ് ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായി കൂടിക്കാഴ്ച. ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതില്‍ യുഎഇ പ്രസിഡന്റ്, ഷെയ്ഖ് തമീമിനെയും ഖത്തര്‍ ജനതയെയും അഭിനന്ദിച്ചു.
ഉച്ചകഴിഞ്ഞ് മടക്കം. ശേഷം യുഎഇ സന്ദര്‍ശനത്തിനെത്തിയ ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിനെ സ്വീകരിച്ചു. തുടര്‍ന്ന്, തിങ്കളാഴ്ച വൈകുന്നേരത്തോടെ, മലേഷ്യയിലെ രാജാവ് അല്‍ സുല്‍ത്താന്‍ അബ്ദുല്ല സുല്‍ത്താന്‍ അഹമ്മദ് ഷായ്ക്കൊപ്പം പരിപാടി. അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയും പെട്രോനാസും തമ്മിലുള്ള കരാറില്‍ ഒപ്പിടുന്നതിനെത്തിയതായിരുന്നു അദ്ദേഹം. ഇതോടെ ഒരു ദിവസം മുഴുവന്‍ നീണ്ട വിശ്രമമില്ലാത്ത ജോലികളാണ് യുഎഇ ഭരണാധികാരി പൂര്‍ത്തിയാക്കിയത്.
ഒരു ദിവസം 18 മണിക്കൂറാണ് സാധാരണയായി യുഎഇ പ്രസിഡന്റ് ജോലി ചെയ്യുന്നത്. വാര്‍ഷിക അവധികള്‍ ഏഴ് ദിവസത്തില്‍ കൂടുതല്‍ അദ്ദേഹം എടുക്കാറുമില്ല.