
സ്വന്തം ലേഖിക
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടുറോഡില്‍ വിദ്യാര്‍ത്ഥിക്ക് സഹപാഠി ഉള്‍പ്പെടെയുള്ളവരുടെ ക്രൂര മര്‍ദ്ദനം.
പട്ടം സെന്റ് മേരീസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഉള്ളൂര്‍ സ്വദേശി ഡാനിയേലിനാണ് മര്‍ദ്ദനമേറ്റത്. ബസ്സില്‍ നിന്നിറങ്ങിയ ഒരു സംഘം വിദ്യാർത്ഥികള്‍ ബസ് സ്റ്റോപ്പിലിരുന്ന ഡാനിയേലിനെ മര്‍ദ്ദിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തന്റെ സഹപാഠിയാണ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയതെന്ന് ഡാനിയേല്‍ പറഞ്ഞു. ഇവര്‍ക്കൊപ്പം ചില പൂര്‍വ വിദ്യാര്‍ത്ഥികളും പുറമേ നിന്നുള്ള വിദ്യാര്‍ത്ഥികളും സംഘത്തിലുണ്ടായിരുന്നതായും ഡാനിയേല്‍ വ്യക്തമാക്കി. കുട്ടികള്‍ തമ്മില്‍ മുന്‍പുണ്ടായിരുന്ന തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്നാണ് വിവരം.
മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഡാനിയേല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. തലയ്ക്കും കൈക്കും പരിക്കേറ്റിട്ടുണ്ട്.
ബന്ധുക്കള്‍ മെഡിക്കല്‍ കോളേജ് പൊലീസിനെ വിവരമറിയിച്ചു. എന്നാല്‍ സംഭവം നടന്നത് പേരൂര്‍ക്കട പൊലീസ് സ്റ്റേഷന്റെ പരിധിയിലായതിനാല്‍ പരാതി കൈമാറുമെന്ന് മെഡിക്കല്‍ കോളേജ് പൊലീസ് അറിയിച്ചു.
സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ പരിശോധിച്ച് കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.




