വനിതാ ഡോക്ടറെ മര്‍ദ്ദിച്ച സംഭവം; തിരുവനന്തപുരത്ത് നാളെ പിജി ഡോക്ടര്‍മാരുടെ സമരം; അത്യാഹിത വിഭാഗം, ഐസിയു, ലേബര്‍ റൂം എന്നിവയെ സമരം ബാധിക്കില്ല

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വെള്ളിയാഴ്ച പിജി ഡോക്ടര്‍മാരുടെ സമരം.

മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ സമരം നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒപി, കിടത്തി ചികിത്സ എന്നിവയെ സമരം ബാധിക്കും. അത്യാഹിത വിഭാഗം, ഐസിയു, ലേബര്‍ റൂം എന്നിവയെ സമരം ബാധിക്കില്ല.

സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിട്ടുണ്ട്. ന്യൂറോ സര്‍ജറി വിഭാഗത്തിലെ റെസിഡന്‍റ് വനിതാ ഡോക്ടറെയാണ് രോഗിയുടെ ഭര്‍ത്താവ് മര്‍ദ്ദിച്ചത്.

രോഗി മരിച്ച വിവരം അറിയിച്ചപ്പോഴായിരുന്നു മര്‍ദ്ദനം. ഡോക്ടറുടെ പരാതിയില്‍ കൊല്ലം സ്വദേശി സെന്തില്‍ കുമാറിനെതിരെ മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തിരുന്നു.

സുരക്ഷാ ജീവനക്കാരും മറ്റും എത്തിയാണ് ഡോക്ടറെ രക്ഷിച്ചത്. പരിക്കേറ്റ ഡോക്ടര്‍ ചികിത്സയിലാണ്.