
തിരുവനന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ഭവന സമുച്ചയം; ഭൂമി നല്‍ക്കാൻ സര്‍ക്കാര്‍ തീരുമാനം; കൈമാറുക എട്ട് ഏക്കര്‍ ഭൂമി
സ്വന്തം ലേഖിക
തിരുവനന്തപുരം: ജില്ലയിലെ മത്സ്യത്തൊഴിലാഴികളെ പുനരധിവസിപ്പിക്കാനുള്ള കെട്ടിട സമുച്ചയം നിര്‍മ്മിക്കാന്‍ മത്സ്യബന്ധനവകുപ്പിന് ഭൂമി കൈമാറാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
തിരുവനന്തപുരം ജില്ലയില്‍ മുട്ടത്തറ വില്ലേജില്‍ ക്ഷീരവികസന വകുപ്പിന്‍റെ കൈവശത്തിലുളള 17.43 ഏക്കര്‍ ഭൂമിയില്‍ നിന്നും 8 ഏക്കര്‍ ഭൂമിയാണ് കൈമാറുക.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭൂമിയുടെ ഉടമസ്ഥത റവന്യൂ വകുപ്പില്‍ നിലനിര്‍ത്തിയാണ് മത്സ്യബന്ധന വകുപ്പിന് കൈമാറുക. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെയുള്ള സമരം അവസാനിപ്പിച്ചിരുന്നു.
മത്സ്യത്തൊഴിലാഴികളെ പുനരധിവസിപ്പിക്കണമെന്നതടക്കമുള്ള പ്രധാന ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
Third Eye News Live
0