play-sharp-fill
അപകടക്കെണിയൊരുക്കി കുഴികള്‍; തിരുവനന്തപുരത്ത് ആംബുലന്‍സിടിച്ച്‌ പരിക്കേറ്റ യുവാവ് മരിച്ചു

അപകടക്കെണിയൊരുക്കി കുഴികള്‍; തിരുവനന്തപുരത്ത് ആംബുലന്‍സിടിച്ച്‌ പരിക്കേറ്റ യുവാവ് മരിച്ചു

സ്വന്തം ലേഖിക

തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡിലെ കുഴി കാരണമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു.

ആംബുലന്‍സിടിച്ച്‌ പരിക്കേറ്റ ചന്തവിള സ്വദേശി ധനീഷ് (33) ആണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിക്ക് ദേശീയപാതയില്‍ കഴക്കൂട്ടം ബ്ലോക്ക് ഓഫീസിന് മുന്നിലായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡിലെ കുഴി കണ്ട് മുന്നില്‍ പോയ വാഹനം പെട്ടെന്ന് നിറുത്തിയപ്പോള്‍ നിയന്ത്രണം തെറ്റിയ ആംബുലന്‍സ് ഡിവൈഡര്‍ തകര്‍ത്ത് എതിര്‍വശത്ത് നിന്ന് വന്ന വാഹനങ്ങളിലിടിക്കുകയായിരുന്നു. രണ്ട് കാറുകളിലും സ്കൂട്ടറിലുമാണ് ആംബുലന്‍സ് ഇടിച്ചത്. സ്കൂട്ടറില്‍ കഴക്കൂട്ടത്തേക്ക് പോവുകയായിരുന്ന ധനീഷ് ആംബുലന്‍സിനടിയില്‍പ്പെടുകയായിരുന്നു.

പൊലീസും നാട്ടുകാരും ചേര്‍ന്നാണ് ധനീഷിനെ പുറത്തെടുത്തത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ധനീഷിനെ ആദ്യം മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അപകടത്തില്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്ന മൂന്ന് സ്ത്രീകള്‍ക്കും പരിക്കേറ്റിരുന്നു.