
സ്വന്തം ലേഖിക
കൊച്ചി: വിമർശനങ്ങളുടെ കൊടുമുടിയിലാണ്
വനിതകളുടെ സുഹൃത്തും വഴികാട്ടിയുമായ വനിത മാസിക.
ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിലും വനിതയ്ക്ക് ട്രോളുകളുടെ പെരുമഴയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലളിത സരളയുടെ സുഹൃത്തും വഴികാട്ടിയും എന്ന പേരില്‍ തയ്യാറാക്കപ്പെട്ട ട്രോളില്‍ വനിതയെ അടിമുടി പരിഹസിക്കുകയാണ്.
മലയാള സാഹിത്യത്തിലെ വന്‍ വിവാദങ്ങളെയും അല്പ്പത്തരങ്ങളെയും സ്മൃതി പഥത്തിലെത്തിക്കുക എന്ന ദൗത്യം കൂടി ഈ ട്രോളിലുണ്ട്. സാഹിത്യത്തിലെ മൗലികതയെ പറ്റി പറയാന്‍ ദീപാ നിശാന്തും ഭാഷയുടെ ലാളിത്യത്തെക്കുറിച്ച് പറയാന്‍ പരുക്കന്‍ ഭാഷയുടെ വക്താവായ മേതിലും എത്തുന്ന ലളിതയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം.
തുണ്ട് എഴുത്തിലൂടെ മലയാളിയെ കോരിത്തരിപ്പിച്ച പമ്മന് വഴി തെറ്റുന്ന യുവതയെക്കുറിച്ച് പറഞ്ഞാലെന്താകും ? ഇങ്ങനെ ഒട്ടനവധി വിരുദ്ധ സമ്പന്നമായ ട്രോള്‍ അടിമുടി വനിതയെ പരിഹസിക്കുന്നു
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിന്റെ ചിത്രം വനിത മാസികയിൽ കവർ ചിത്രമാക്കിയ സംഭവത്തിൽ രൂക്ഷമായ പ്രതികരണങ്ങളാണ് സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്നും ഉയരുന്നത്.



