play-sharp-fill
ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിൽ മരം വീണു;  നാല്  വയസുകാരന് ദാരുണാന്ത്യം; ഗുരുതര പരിക്കോടെ മുത്തച്ഛന്‍ ആശുപത്രിയില്‍

ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിൽ മരം വീണു; നാല് വയസുകാരന് ദാരുണാന്ത്യം; ഗുരുതര പരിക്കോടെ മുത്തച്ഛന്‍ ആശുപത്രിയില്‍

സ്വന്തം ലേഖിക

കൊച്ചി: പറവൂരില്‍ ടൈ കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിൽ മരം വീണ് നാല് വയസുകാരന് ദാരുണാന്ത്യം.

പുത്തന്‍വേലിക്കര സ്വദേശി സിജീഷിന്റെ മകന്‍ അനുപം കൃഷ്ണയാണ് മരിച്ചത്.
മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം സ്കൂട്ടറില്‍ പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പറവൂര്‍ കൈരളി, ശ്രീ തീയേറ്ററുകളുടെ സമീപത്ത് ഉച്ചക്ക് രണ്ടു മണിയോടു കൂടിയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിന് മുകളിലേക്ക് മരം മറിഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പരിക്കേറ്റ മുത്തച്ഛന്‍ പ്രദീപ്, മുത്തശ്ശി രേഖ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.