
കൊച്ചിയിലെ ഹോട്ടലുകളില്‍ താമസിച്ച് കച്ചവടം; ഗോവ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് എത്തിച്ചിരുന്ന മയക്കുമരുന്ന് ദീക്ഷ വിറ്റിരുന്നത് ടെലിഗ്രാം ഗ്രൂപ്പ് വഴി; എം.ഡി.എം.എയുമായി ട്രാന്‍സ്‌ജെന്‍ഡര്‍ മോഡലിംഗ് ആര്‍ട്ടിസ്റ്റ് എക്‌സൈസ് പിടിയില്‍
സ്വന്തം ലേഖിക
കൊച്ചി: വീര്യംകൂടിയ ലഹരിമരുന്നായ എം.ഡി.എം.എയുമായി ട്രാന്‍സ്‌ജെന്‍ഡര്‍ മോഡലിംഗ് ആര്‍ട്ടിസ്റ്റ് എക്‌സൈസ് പിടിയില്‍.
ചേര്‍ത്തല കുത്തിയതോട് കണ്ടത്തില്‍ ദീക്ഷയാണ് (ശ്രീരാജ്, 24)വാഴക്കാലയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് എറണാകുളം റേഞ്ച് എക്‌സൈസിന്റെ പിടിയിലായത്. ദീക്ഷയില്‍ നിന്ന് 8.5 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചിയിലെയും സമീപ്രദേശങ്ങളിലെയും ഹോട്ടലുകളില്‍ താമസിച്ചായിരുന്നു ദീക്ഷയുടെ മയക്കുമരുന്ന് കച്ചവടം. ഗോവ, ബംഗളൂരു എന്നിവിടങ്ങളിലെ സുഹൃത്തുക്കള്‍ വഴി എത്തിച്ചിരുന്ന എം.ഡി.എം.എ 4000 മുതല്‍ 7000 രൂപ വരെ നിരക്കിലാണ് വിറ്റിരുന്നത്. ടെലിഗ്രാം ഗ്രൂപ്പ് വഴിയായിരുന്നു ഇടപാട്.
എറണാകുളം റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം.എസ്. ഹനീഫ, പ്രിവന്റീവ് ഓഫീസര്‍ എസ്. സുരേഷ് കുമാര്‍, സിറ്റി മെട്രോ ഷാഡോയിലെ പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി. അജിത്കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ എന്‍.ഡി. ടോമി, വനിതാ ഉദ്യോഗസ്ഥരായ കെ.എസ്.സൗമ്യ, സി.ജി. പ്രമിത എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.