പ്ലാറ്റ്ഫോമിലേയ്ക്ക് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി യുവതി മരിച്ചു; രക്ഷിക്കാന്‍ ശ്രമിച്ച പഞ്ചായത്തംഗത്തിനും ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊല്ലം: കൊല്ലം ആവണീശ്വരം റെയില്‍വേ സ്റ്റേഷനിൽ ട്രെയിനിടിച്ച്‌ ഗ്രാമപഞ്ചായത്തംഗം ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം.

വിളക്കുടി പഞ്ചായത്തംഗം റഹീംകുട്ടി, കുന്നിക്കോട് സ്വദേശി സജീന എന്നിവരാണ് മരിച്ചത്. പ്ലാറ്റ്‌ഫോമിലേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സജീന അപകടത്തില്‍പ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സജീനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് റഹീംകുട്ടിയെ ട്രെയിനിടിച്ചത്.
സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിനകത്തുകൂടിയാണ് യുവതി പ്ലാറ്റ്ഫോമില്‍ എത്താന്‍ ശ്രമിച്ചത്. അതിനിടെ മറ്റൊരു ട്രെയിന്‍ എത്തുകയായിരുന്നു.

സജീന തല്‍ക്ഷണം മരിച്ചു. ഗുരുതര പരിക്കേറ്റ റഹീംകുട്ടി ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.