
കേരളം വിട്ടതോടെ നിരോധിച്ച കളര്‍ലൈറ്റും ശബ്‌ദവും; ഒപ്പം സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോയും; ടൂറിസ്‌റ്റ് ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്; നടപടി കുറുപ്പന്തറ സെന്റ് സേവ്യേഴ്‌സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളുമായി വിനോദ യാത്ര പോയ ‘ഡാഡീസ് ഹോളിഡേയ്‌സ്’ ബസിനെതിരെ; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാനും ശുപാര്‍ശ
സ്വന്തം ലേഖിക
കോട്ടയം: സംസ്ഥാനത്തിന് പുറത്ത് നിയമ ലംഘനം നടത്തി സര്‍വീസ് നടത്തിയ ടൂറിസ്‌റ്റ് ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്.
കുറുപ്പന്തറ സെന്റ് സേവ്യേഴ്‌സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളുമായി വിനോദ യാത്രയ്ക്കു പോയ ‘ഡാഡീസ് ഹോളിഡേയ്‌സ്’ ബസിനെതിരെയാണ് അച്ചടക്ക നടപടി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടൂര്‍ പോകുന്നതിനു മുൻപ് ബസ് വൈക്കം സബ് ആര്‍.ടി.ഒ ഓഫീസില്‍ ഹാജരാക്കി നിയമപരമായി വേണ്ട സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരുന്നു. ഇതിനുശേഷം ലേസര്‍ ലൈറ്റുകളും കളര്‍ ലൈറ്റുകളും ശബ്ദസംവിധാനങ്ങളും ഘടിപ്പിച്ച് യാത്ര ചെയ്യുകയായിരുന്നു.
കേരള അതിര്‍ത്തി കടന്നതിനു ശേഷം ഇവ പ്രവര്‍ത്തിപ്പിക്കുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നിയമ നടപടിയെടുത്തത്. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
Third Eye News Live
0