video
play-sharp-fill

മഴ ശക്തം; നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച ജില്ലകളുടെ എണ്ണം ഒൻപതായി; അവധി പ്രഖ്യാപിച്ചത് കോട്ടയം, ആലപ്പുഴ,പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍,കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു കളക്ടര്‍മാര്‍ നാളെ അവധി പ്രഖ്യാപിച്ചു.

കോഴിക്കോട്, എറണാകുളം, തൃശൂര്‍, ആലപ്പുഴ, കോട്ടയം, മലപ്പുറം, പത്തനംതിട്ട, പാലക്കാട്, ഇടുക്കി ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. അങ്കണവാടികള്‍ അടക്കം നഴ്‌സറി തലം മുതല്‍ പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് അറിയിപ്പില്‍ പറയുന്നു. പരീക്ഷകള്‍ നേരത്തേ നിശ്ചയിച്ചതു പ്രകാരം നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group