video
play-sharp-fill

തൃശൂരില്‍ സ്വകാര്യബസ് നിയന്ത്രണംവിട്ട് താഴ്‌ചയിലേക്ക് പതിച്ച്‌ അപകടം; സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളടക്കം  ബസിലുണ്ടായിരുന്നത് 30 യാത്രക്കാര്‍; നിരവധി പേര്‍ക്ക് പരിക്ക്; ഡ്രൈവറടക്കം മൂന്ന് പേരുടെ നില ഗുരുതരം

Spread the love

സ്വന്തം ലേഖിക

തൃശൂര്‍: സ്വകാര്യ ബസ് നിയന്ത്രണം വിട്ട് താഴ്‌ചയിലേക്ക് പതിച്ച്‌ അപകടം.

കൊണ്ടാഴിയില്‍ രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശൂരില്‍ നിന്നും തിരുവില്വാമലയിലേക്ക് സര്‍വീസ് നടത്തുന്ന സുമംഗലി എന്ന ബസാണ് നിയന്ത്രണംവിട്ട് മറിഞ്ഞത്. അപകടമുണ്ടാകുന്ന സമയത്ത് 30 യാത്രക്കാര്‍ ബസിലുണ്ടായിരുന്നു എന്നാണ് വിവരം.

സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളടക്കം അപകടത്തില്‍ പെട്ടിട്ടുണ്ട്. ഇവരില്‍ ഡ്രൈവറടക്കം മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ബസില്‍ നിന്നും എല്ലാവരെയും പുറത്തെടുത്തതായും വിവിധ ആശുപത്രികളിലേക്ക് മാ‌റ്റിയതായുമാണ് വിവരം.

പഴയന്നൂരിലെ റോഡിലൂടെ പോകേണ്ട ബസ് ഇവിടെ പണി നടക്കുന്നതിനാല്‍ ബൈപാസ് ഭാഗത്തിലൂടെ വഴി തിരിച്ച്‌ വിട്ടിരുന്നു. വഴിയെക്കുറിച്ച്‌ അധികം ധാരണയില്ലാത്തതാണ് അപകടമുണ്ടാകാന്‍ കാരണമെന്നാണ് സൂചന.