തൃശൂര്‍ പൂരത്തിലെ ആസാദി കുടയില്‍ ഇടം നേടി സവര്‍ക്കറും; സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ തര്‍ക്കം

Spread the love

സ്വന്തം ലേഖിക

തൃശൂര്‍: തൃശൂര്‍ പൂരത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ ഇക്കുറി കുടമാറ്റത്തില്‍ ആസാദി കുടയും.

സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരും, രാജ്യത്തെ നവോത്ഥാന നായകരുടേയും ചിത്രങ്ങളുള്ള കുടയാണ് ആസാദി കുട.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആര്‍ എസ് എസ് ആചാര്യന്‍ വി ഡി സവര്‍ക്കറുടെ ചിത്രവും കുടയിലുണ്ട്. തൃശൂര്‍ പൂരത്തോടനുബന്ധിച്ച്‌ പാറമേക്കാവ് വിഭാഗത്തിന്റ ആന ചമയ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് ബി ജെ പി നേതാവ് സുരേഷ് ഗോപിയാണ് ആസാദിക്കുട പ്രദര്‍ശിപ്പിച്ചത്.

ഇതോടെ ആസാദി കുടയില്‍ വി ഡി സവര്‍ക്കര്‍ ഇടം നേടിയതിനെ ചൊല്ലി സമൂഹമാദ്ധ്യമങ്ങളില്‍ വാദപ്രതിവാദങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ചരിത്രത്തെയും സ്വാതന്ത്ര്യ സമരത്തെയും അപമാനിക്കാനുള്ള സംഘപരിവാര്‍ അജണ്ടയാണ് ഇതിന് പിന്നിലെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.