
അന്താരാഷ്ട്ര മാർക്കറ്റിൽ കോടികൾ വില ; കസ്തൂരി മാനിന്റെ കസ്തൂരിയുമായി മൂന്ന് പേർ പിടിയിൽ ; പിടിയിലായത് കണ്ണൂർ സ്വദേശികൾ
കണ്ണൂർ : അന്താരാഷ്ട്ര മാർക്കറ്റിൽ കോടികൾ വിലവരുന്ന കസ്തൂരി മാനിന്റെ കസ്തൂരിയുമായി മൂന്ന് പേർ പിടിയിൽ. കണ്ണൂർ സ്വദേശികളായ റിയാസ്, സാജിദ് , ആസിഫ് എന്നിവരാണ് തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജെൻസ് സെല്ലിന്റെ പിടിയിലായത്.
ഫോറസ്റ്റ് ഇന്റലിജെൻസ് സെല്ലിന്റെ പരിശോധനയിൽ കണ്ണൂർ പാടിച്ചാൽ ഭാഗത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.
Third Eye News Live
0
Tags :