video
play-sharp-fill

എറണാകുളം സ്വദേശിയെ ഭീഷണിപ്പെടുത്തി പണവും തിരിച്ചറിയൽ രേഖകളും കൈക്കലാക്കിയ സംഭവം; ഒരു പ്രതി കൂടി   ഏറ്റുമാനൂർ പൊലീസിൻ്റെ പിടിയിൽ

എറണാകുളം സ്വദേശിയെ ഭീഷണിപ്പെടുത്തി പണവും തിരിച്ചറിയൽ രേഖകളും കൈക്കലാക്കിയ സംഭവം; ഒരു പ്രതി കൂടി ഏറ്റുമാനൂർ പൊലീസിൻ്റെ പിടിയിൽ

Spread the love

സ്വന്തം ലേഖിക

അതിരമ്പുഴ: ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.

അതിരമ്പുഴ ഓണം തുരുത്ത് കദളിമറ്റം തലയ്ക്കൽ വീട്ടിൽ അനിൽകുമാർ മകൻ ഒബാമ എന്ന് വിളിക്കുന്ന അഭിജിത്ത് കെ.എ (21) യെ ആണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം സ്വദേശിയായ അനസ് എന്നയാളെ ഭീഷണിപ്പെടുത്തി അയാളിൽ നിന്നും ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ കൈവശപ്പെടുത്തി അയാളുടെ ഗൂഗിൾപേയ് അക്കൗണ്ടിന്റെ പാസ്സ്‌വേർഡ് വാങ്ങിയതിനു ശേഷം ഇത് ഉപയോഗിച്ച് അനസിന്റെ അക്കൗണ്ടില്‍ നിന്നും പണം ട്രാൻസ്ഫർ ചെയ്ത് തട്ടിയെടുക്കുകയും, ശേഷം ഓട്ടോറിക്ഷയിൽ കയറ്റി ഏറ്റുമാനൂർ ബസ്സ് സ്റ്റാൻഡിൽ ഇറക്കി വിടുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ കേസിലെ പ്രതികളിൽ ഒരാളായ കൊച്ചച്ചു എന്ന് വിളിക്കുന്ന അനുജിത്ത് കുമാറിനെ കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയിരുന്നു. തുടർന്ന് കൂട്ടുപ്രതിയായ അഭിജിത്തിനുവേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കുകയും തൊടുപുഴ മുട്ടം ഭാഗത്ത് നിന്നും പൊലീസിന്റെ പിടിയിലാവുകയുമായിരുന്നു.

ഇയാൾക്ക് ഏറ്റുമാനൂർ, കടുത്തുരുത്തി,മേലുകാവ് എന്നീ സ്റ്റേഷനുകളിൽ കഞ്ചാവ് കടത്ത്, കൊലപാതകശ്രമം,അനധികൃതമായി ആയുധം കയ്യിൽ വയ്ക്കൽ തുടങ്ങി നിരവധി കേസുകൾ നിലവിലുണ്ട്. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ എസ്.എച്ച്.ഓ രാജേഷ് കുമാറും സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.