
സ്വന്തം ലേഖിക
തൊടുപുഴ: തൊടുപുഴയില്‍ എം.ഡി.എം.എ ലഹരിമരുന്നുമായി യുവാവും യുവതിയും പിടിയിൽ.
തൊടുപുഴ പഴുക്കാകുളം പഴേരി വീട്ടില്‍ യൂനസ് റസാക്ക് (25), കോതമംഗലം നെല്ലിക്കുഴി ഇടനാട് നെല്ലിത്താനത്ത് വീട്ടില്‍ അക്ഷയ ഷാജി (22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍ നിന്നും 6.6 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും അറസ്റ്റിലായത്.
തൊടുപുഴ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിവില്‍പന പൊലീസിന് തലവേദനയാകുകയാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തൊടുപുഴ കേന്ദ്രീകരിച്ച് നടക്കുന്ന നാലാമത്തെ ലഹരിവേട്ടയാണിത്.
ശനിയാഴ്ച എം.ഡി.എം.എയും കഞ്ചാവും സഹിതം ഇടുക്കി എ.ആര്‍ ക്യാംപിലെ സി.പി.ഒ എം.ജെ ഷാനവാസിനെയും കൂട്ടാളിയെയും എക്സൈസ് സംഘം അറസ്റ്റ് ചെയ്തതിരുന്നു.