
സ്വന്തം ലേഖിക
പത്തനംതിട്ട: തിരുവല്ല നഗരത്തിലെ ബ്യൂട്ടീപാര്‍ലറില്‍ തീപിടിത്തം.
രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് എസിയില്‍ നിന്ന് തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു. കടയുടെ ഉള്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പെര്‍ഫ്യൂമും സാനിറ്റൈസറുമടക്കമുള്ള സാധനങ്ങള്‍ കടയിലുണ്ടായിരുന്നു. ഇതായിരിക്കാം തീ പെട്ടെന്ന് പടര്‍ന്നുപിടിക്കാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ബ്യൂട്ടീപാര്‍ലറിന് തൊട്ടടുത്ത് തന്നെ പെട്രോള്‍ പമ്പുണ്ട്. അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടലിലാണ് വലിയൊരു അപകടം ഒഴിവായത്.



