
സ്വന്തം ലേഖിക
അയർക്കുന്നം: അയർക്കുന്നത്ത് മദ്യപിച്ച് അക്രമാസക്തനായ ആളെ പൊലീസ് അറസ്റ്റ് ചെയ്തു.
അയർക്കുന്നം തിരുവഞ്ചൂർ പുളിക്കാപറമ്പിൽ വീട്ടിൽ സോമൻ മകൻ റെജി (41) യെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കോട്ടയം തിരുനക്കര മൈതാനത്ത് മദ്യപിച്ച് അക്രമാസക്തനായ നിലയിൽ കാണപ്പെട്ടതിനെ തുടര്‍ന്ന് കോട്ടയം വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് ഇയാൾ സ്റ്റേഷനിൽ എത്തിയതിനുശേഷവും അക്രമാസക്തനായി സ്റ്റേഷനിലെ കമ്പ്യൂട്ടറും മറ്റു ഉപകരണങ്ങളും അടിച്ചു തകർക്കുകയും ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



