പൂരത്തിന് അണിഞ്ഞൊരുങ്ങി തിരുനക്കര; ഈ ഫോട്ടോയിലുള്ള 47 സ്ത്രീകളെ ശ്രദ്ധിക്കുക; തിരുനക്കര മൈതാനത്ത് മുന്നറിയിപ്പ് ബോർഡ് വെച്ച് പൊലീസ്

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: ഉത്സവ തിരക്കില്‍ തിരുനക്കര ക്ഷേത്രനഗരി മുങ്ങിയതോടെ
സ്വര്‍ണ മാല വിദഗ്ദ്ധമായി മോഷ്ടിക്കുന്ന സ്ത്രീകളുടെ ഫോട്ടോ അടങ്ങുന്ന മുന്നറിയിപ്പ് ഫ്ലക്സുമായി പൊലീസ്.

47 വനിതാമോഷ്ടാക്കളുടെ ചിത്രമാണ് പൊലീസ് പുറത്തുവിട്ടത്. സാധാരണ കൊടിയേറ്റ് ദിവസം തന്നെ തിരക്കിനിടയില്‍ സ്വര്‍ണ മാല മോഷണം നടക്കാറുള്ളതാണ്. ഫ്ലക്സ് സ്ഥാപിച്ചതോടെ തങ്ങളെ തിരിച്ചറിയുമെന്നതിനാല്‍ മോഷ്ടാക്കള്‍ മാറി നിന്നെന്നാണ് പൊലീസ് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അക്രമികളെയും സാമൂഹ്യവിരുദ്ധരെയും നിയന്ത്രിക്കാന്‍ സി.സി ടി.വി അടക്കം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കലാപരിപാടി നടക്കുന്ന മൈതാനത്ത് പൊലീസ് എയ്ഡ് പോസ്റ്റുമുണ്ട്.

മറ്റു സ്ഥലങ്ങളില്‍ ഗാനമേളകളില്‍ ബഹളംവച്ച്‌ തുള്ളുന്നത് പോലെ ഇവിടെ പൊലീസ് അനുവദിക്കുന്നില്ല. പകല്‍പ്പൂരം നടക്കുന്ന 23 ന് ക്രമസമാധാന പാലനത്തിന് 450 പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്.

മൂന്ന് ദിവസമായി തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ നടന്നുവന്ന കഥകളി മഹോത്സവത്തിന് ഇന്ന് തിരശീല താഴും. മാലി രചിച്ച കര്‍ണ ശപഥമായിരുന്നു ഇന്നലത്തെ കഥകളി. ഇന്ന് രാത്രി 10 ന് കിരാതം കഥകളി. കേരളകൗമുദി സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് വി.ജയകുമാര്‍ കളി വിളക്ക് തെളിക്കും.

നാളെ അഞ്ചാം ഉത്സവത്തോടെ വൈകിട്ട് ഏഴ് ആനകള്‍ അണിനിരക്കുന്ന കാഴ്ച ശ്രീബലി അരങ്ങേറും. ഇനി അഞ്ച് ദിവസം തിരുനക്കരയില്‍ കാണികളെ കാത്തിരിക്കുന്നത് ചലച്ചിത്ര താരങ്ങളും പിന്നണി ഗായകരും പങ്കെടുക്കുന്ന നൃത്തനൃത്ത്യങ്ങളും ഗാനമേളകളുമാണ്.