
സ്വന്തം ലേഖിക
കോട്ടയം: പൂരപ്രേമികളുടെ ആവേശം വാനോളമുയര്‍ത്തി തിരുനക്കര പകല്‍പൂരത്തിന് തുടക്കം. പതിനായിരങ്ങളാണ് തിരുനക്കരയിലേക്ക് ഒഴുകിയെത്തുന്നത്.
പൂരത്തിന്റെ വര്‍ണപ്രപഞ്ചത്തിലേക്ക് കോട്ടയം തൊഴുതുണരുമ്പോള്‍ നടന്‍ ജയറാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മേളത്തിന് നേതൃത്വം നല്‍കുന്നത്. പതിനൊന്ന് ക്ഷേത്രങ്ങളില്‍ നിന്നുള്ള ചെറുപൂരങ്ങളാണ് തിരുനക്കര പൂരത്തിന് എത്തി തുടങ്ങി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അമ്പലക്കടവ്, തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പുതിയ തൃക്കോവില്‍ മഹാവിഷ്ണു ക്ഷേത്രം, പള്ളിപ്പുറത്തുകാവ് ഭഗവതി ക്ഷേത്രം, കൊപ്രത്ത് ദുര്‍ഗ ദേവീക്ഷേത്രം, തളിക്കോട്ട മഹാദേവര്‍ ക്ഷേത്രം, പുത്തനങ്ങാടി ദേവീക്ഷേത്രം, എരുത്തിക്കല്‍ ക്ഷേത്രം, പാറപ്പാടം ദേവീക്ഷേത്രം, നാഗമ്പടം മഹാദേവക്ഷേത്രം, പുല്ലരിക്കുന്ന് മള്ളൂര്‍ കുളങ്ങര ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നാണ് ചെറുപൂരങ്ങള്‍ എത്തുന്നത്.
ജയറാം ഉള്‍പ്പെടെ 111ലധികം വാദ്യകലാകാരന്മാരാണ് പഞ്ചാരിമേളത്തിലും കുടമാറ്റത്തിലും പങ്കെടുക്കുന്നത്. ഈ വാദ്യഘോഷം കാണാൻ തിരുനക്കരയിൽ ആയിരങ്ങൾ നേരത്തെ തന്നെ ഇടം പിടിച്ചിരുന്നു.
കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷവും പൂരം ചടങ്ങുകള്‍ മാത്രമാക്കി ഒതുക്കിയിരുന്നു. എന്നാൽ ഇത്തവണ ആഘോഷത്തിൻ്റെ ആരവമാണ് പൂര നഗരിയിൽ മുഴങ്ങുന്നത്.
പൂരത്തോടനുബന്ധിച്ച് പൊലീസും ക്ഷേത്രസമിതിയും ചേര്‍ന്ന് വലിയ സുരക്ഷയാണ് തിരുനക്കരയില്‍ ഒരുക്കിയിട്ടുള്ളത്.
24നാണ് പത്താം ഉത്സവം.



