തിരുനക്കരയെ ഇളക്കിമറിച്ച് ആനയൂട്ട്; മുപ്പത്തിയഞ്ച് ആനകൾ പങ്കെടുത്തു; കോട്ടയം നഗരത്തിലെ ആദ്യ ആനയൂട്ട് കൗതുകമായി കാഴ്ച്ചക്കാർ….

തിരുനക്കരയെ ഇളക്കിമറിച്ച് ആനയൂട്ട്; മുപ്പത്തിയഞ്ച് ആനകൾ പങ്കെടുത്തു; കോട്ടയം നഗരത്തിലെ ആദ്യ ആനയൂട്ട് കൗതുകമായി കാഴ്ച്ചക്കാർ….

സ്വന്തം ലേഖിക

കോട്ടയം: കോട്ടയം നഗരത്തിലെ ആദ്യ ആനയൂട്ട് ആനപ്രേമികൾക്കെല്ലാം കൗതുകമായി


ചിങ്ങമാസത്തിലെ ആഘോഷങ്ങളുടെ ഭാഗമായി തിരുനക്കര മഹാദേവക്ഷേത്രത്തിലാണ് ആനയൂട്ട് നടന്നത്. 35 ഗജവീരന്മാരാണ് ക്ഷേത്രത്തിന്റെ മുറ്റത്ത് അണിനിരന്നത്. ക്ഷേത്ര മുറ്റത്ത് ആനപ്രേമികളുടെ വൻ തിരക്കായിരുന്നു അനുഭവപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഹാദേവന്‍റെ മാനസപുത്രനെന്നറിയപ്പെടുന്ന തിരുനക്കര ശിവൻ ആയിരുന്നു ആനയൂട്ടിലെ പ്രത്യേക ആകർഷണം. ഇത് കാണികള്‍ക്കും ആനപ്രേമികള്‍ക്കും ആവേശമായി.

തിരുനക്കര ശിവന്‍, ഭാരത് വിശ്വനാഥന്‍, ഭാരത് വിനോദ്, വാഴപ്പള്ളി മഹാദേവന്‍, ആനമ്പ്രാല്‍ വിഘ്‌നേശ്വരന്‍, ഓതറ ശ്രീപാര്‍വതി, തോട്ടയ്ക്കാട് രാജശേഖരന്‍, വലിയവീട്ടില്‍ ഗണപതി, കിരണ്‍ നാരായണന്‍കുട്ടി, പാമ്പാടി സുന്ദരന്‍, ഉഷശ്രീ ശങ്കരന്‍കുട്ടി, പീച്ചിട്ടീല്‍ ശ്രീമുരുകന്‍, വേമ്പനാട് വാസുദേവന്‍, ചാന്നാനിക്കാട് ഷീല, കല്ലൂത്താഴെ ശിവസുനന്ദര്‍, വിഷ്ണുലോകം രാജസേനന്‍, ലെമ്മരപ്പള്ളി ഗംഗാധരന്‍, ഹരിപ്പാട് രാജലക്ഷ്മി, പയിപ്പാട് അപ്പു, പുതുപ്പള്ളി സാധു, കാഞ്ഞിരക്കാട്ട് ശേഖരന്‍, ചൂരൂര്‍മഠം രാജശേഖരന്‍, ചിറക്കടവ് തിരുനീലകണ്ഠന്‍, വേണാട്ടുമഠം ഗോപാലന്‍കുട്ടി, മുണ്ടന്മേല്‍ ശിവനന്ദന്‍, വഴുമാടി കാശിനാഥന്‍, പെരുമ്പാവൂര്‍ അരുണ്‍ അയ്യപ്പന്‍, കുളമാക്കില്‍ പാര്‍ത്ഥസാരഥി, കുന്നത്തൂര്‍ കുട്ടിശങ്കരന്‍, പുതുപ്പള്ളി അര്‍ജുനന്‍, വേണാട്ടുമഠം കല്യാണി, തമ്പലക്കാട് ലക്ഷ്മി, തോട്ടയ്ക്കാട് കുഞ്ഞുലക്ഷ്മി, തടത്താവിള ശിവ, ചക്കനാമഠം ദേവപ്രിയന്‍ എന്നീ ആനകളാണ് ആനയൂട്ടിൽ പങ്കെടുത്തത്.