തിരുവാർപ്പിൽ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം; തമ്മിലടിച്ചത് കോട്ടയം തിരുവാർപ്പ് റൂട്ടിലോടുന്ന ടിസിഎം , മഹാദേവൻ ബസുകളിലെ ജീവനക്കാർ തമ്മിൽ

Spread the love

കോട്ടയം: തിരുവാർപ്പിൽ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം. ഞായറാഴ്ച രാത്രിയാണ്  തിരുവാർപ്പ് ജംഗ്ഷനിൽ ബസ് ജീവനക്കാർ പരസ്യമായി തമ്മിലടിച്ചത്.

കോട്ടയം തിരുവാർപ്പ് റൂട്ടിലോടുന്ന ടിസിഎം , മഹാദേവൻ ബസുകളിലെ ജീവനക്കാർ തമ്മിലാണ് സംഘർഷമുണ്ടായത്

മഹാദേവൻ ബസിലെ ഡ്രൈവർ ജോജോയെ ടി സി എം ബസിൻ്റെ ഡ്രൈവർ ഉണ്ണിക്കുട്ടൻ എന്ന് വിളിക്കുന്ന ജീമോനാണ് ക്രൂരമായി മർദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമയ തർക്കത്തേ തുടർന്ന് ട്രിപ്പ് അവസാനിച്ചതിന് ശേഷമാണ് തർക്കമുണ്ടാകുന്നതും ജോജോയെ ബസിനുള്ളിൽ കയറി ജീമോൻ മർദ്ദിക്കുന്നതും. തലയ്ക്ക് സാരമായി പരിക്കേറ്റ ജോജോയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.