ഉത്രാടനാളിൽ കോട്ടയത്ത് അത്തപൂക്കള മൽസരം; ഒന്നാം സമ്മാനം 10001 രൂപ; വനിതകളുടെ ശിങ്കാരിമേളം, വടംവലി, കോട്ടയത്തിൻ്റെ ഓണാഘോഷത്തിന് മാറ്റ് കൂട്ടാൻ എം ജി ശ്രീകുമാർ മ്യൂസിക് അക്കാദമിയുടെ സംഗീത വിരുന്നും; ആഘോഷങ്ങളുടെ ഉദ്ഘാടനം സെപ്തംബർ ഏഴിന് വൈകിട്ട് 5 മണിക്ക് സഹകരണ മന്ത്രി വി.എൻ വാസവൻ നിർവഹിക്കും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: തേർഡ് ഐ ന്യൂസിന്റെ ഓണാഘോഷം സെപ്റ്റംബർ ഏഴിന് മാമ്മൻ മാപ്പിള ഹാളിൽ നടക്കും. ആഘോഷങ്ങളുടെ ഉദ്ഘാടനം വൈകിട്ട് 5 ന് സഹകരണ മന്ത്രി ശ്രീ വി.എൻ വാസവൻ നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ , ജോസ് കെ മാണി എംപി, തോമസ് ചാഴികാടൻ എംപി, കോട്ടയം നഗരസഭാ അധ്യക്ഷ ശ്രീമതി ബിൻസി സെബാസ്റ്റ്യൻ, വൈസ് ചെയർമാൻ ബി ഗോപകുമാർ, ന​ഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനിൽ, ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ്, അഡ്വ. കെ അനിൽകുമാർ, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു, മുസ്ലീം ലീഗ് സംസ്ഥാന കൗൺസിൽ അംഗം അസീസ് കുമാരനെല്ലൂർ, പ്രസ് ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ, സെക്രട്ടറി റോബിൻ തോമസ് തുടങ്ങിയവർ പങ്കെടുക്കും.

അത്തപൂക്കള മൽസരം, വടംവലി, സുന്ദരിക്ക് പൊട്ടുതൊടീൽ, കസേരകളി, മലയാളിമങ്ക, തുടങ്ങിയ മത്സരങ്ങൾ ഉണ്ടാകും. വനിതകളുടെ ശിങ്കാരിമേളവും പിന്നണി ​ഗായകൻ എം ജി ശ്രീകുമാർ മ്യൂസിക് അക്കാദമിയുടെ സംഗീത വിരുന്നും, പുലികളിയും മാവേലിയും ആഘോഷത്തിന് മാറ്റ് കൂട്ടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അത്തപൂക്കള മൽസരത്തിന് ഒന്നാം സമ്മാനം 10001 രൂപയും രണ്ടാം സമ്മാനം 5001 രൂപയും, മൂന്നാം സമ്മാനം 2501 രൂപയും പ്രോൽസാഹന സമ്മാനമായി അഞ്ച് പേർക്ക് 1001 രൂപ വീതവും ലഭിക്കും . മത്സരങ്ങളിൽ പങ്കെടുക്കാൻ ആ​ഗ്രഹിക്കുന്നവർ 9847200864 നമ്പരിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.