
സ്വന്തം ലേഖിക
കോട്ടയം: വീണ്ടുമൊരു കേരള പിറവി കൂടെ വന്നെത്തിയിരിക്കുകയാണ്. കേരള സംസ്ഥാനം രൂപംകൊണ്ടിട്ട് 66 വര്‍ഷം തികയുന്നു.
കേരളത്തിന്റെ ജന്മദിനാഘോഷമാണ് കേരളപ്പിറവി. വൈവിധ്യങ്ങളാല്‍ സമ്പന്നമാണ് കേരളം. ഐക്യ കേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങളുടെ ഫലമായി 1956 നവംബര്‍ ഒന്നിന് തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് കേരള സംസ്ഥാനം രൂപീകരിച്ചു. പ്രളയവും മഹാമാരിയുമൊക്കെ കാരണം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആഘോഷങ്ങളില്ലാതെ ആണ് കേരളപ്പിറവി കടന്ന് പോകുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നവംബർ ഒന്നിന് ചിത്തിര തിരുനാൾ മഹാരാജാവ് തിരുകൊച്ചി രാജപ്രമുഖ സ്ഥാനത്ത് നിന്നും വിരമിച്ചു. സംസ്ഥാനത്തിന്റെ തലവനായി രാജ പ്രമുഖന് പകരം ബി രാമകൃഷ്ണറാവു ആദ്യ ഗവർണറായി.
1957 ഫെബ്രുവരി 28-ന് സംസ്ഥാനത്തെ ആദ്യ പൊതുതെരഞ്ഞെടുപ്പ് നടന്നു. തുടർന്ന് ഇഎംഎസിന്റെ നേതൃത്വത്തിൽ ആദ്യത്തെ സർക്കാർ അധികാരമേറ്റു. സംസ്ഥാന രൂപീകരണഘട്ടത്തിൽ അഞ്ച് ജില്ലകൾ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് അത് 14 ആയി ഉയർന്നു.
തേർഡ് ഐ ന്യൂസിൻ്റെ എല്ലാ വായനക്കാർക്കും കേരളപ്പിറവി ആശംസകൾ !