വിനയൻ സംവിധാനം ചെയ്യുന്ന പീരീഡ് ഡ്രാമ പത്തൊൻപതാം നൂറ്റാണ്ടിന്‍റെ ട്രെയിലർ പുറത്തിറങ്ങി. പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന നവോത്ഥാന നായകന്‍റെ കഥയാണ് ചിത്രം പറയുന്നത്. ആറാട്ടുപുഴ വേലായുധ പണിക്കരാവുന്നത് സിജു വിൽസണാണ്.
“പത്തൊൻപതാം നൂറ്റാണ്ടിന്‍റെ ഔദ്യോഗിക ട്രെയിലർ ഇവിടെ റിലീസ് ചെയ്യുന്നു. എല്ലാവരും കാണുകയും അഭിപ്രായം പറയുകയും ചെയ്യണം. തിരുവോണമായ സെപ്റ്റംബർ 8ന് ചിത്രം തിയേറ്ററുകളിലെത്തും. എല്ലാവരുടെയും അനുഗ്രഹം പ്രതീക്ഷിക്കുന്നു,” ട്രെയിലർ പങ്കുവച്ചുകൊണ്ട് സംവിധായകൻ വിനയൻ ഫേസ്ബുക്കിൽ കുറിച്ചു.
തൊട്ടുകൂടായ്മയും അയിത്തവും മുലക്കരയും നിലനിന്നിരുന്ന കാലഘട്ടത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ശ്രീ ഗോകുലം മൂവീസാണ് ചിത്രം നിർമ്മിക്കുന്നത്. അനൂപ് മേനോൻ, ചെമ്പൻ വിനോദ് ജോസ്, ദീപ്തി സതി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group