
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; ഉദ്ഘാടന മത്സരത്തില്‍ ആഴ്‌സനലിന് വിജയം
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിന്‍റെ 2022-2023 സീസൺ ആരംഭിച്ചു. ഉദ്ഘാടന മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെയാണ് ആഴ്സണൽ തോൽപ്പിച്ചത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് വിജയം.
ആഴ്‌സനലിനുവേണ്ടി ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി ഗോളടിച്ചപ്പോള്‍ മാര്‍ക്ക് ഗുവേഹിയുടെ സെല്‍ഫ് ഗോളും ടീമിന് തുണയായി. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച ആഴ്സണൽ ഡിഫൻഡർ വില്യം സാലിബ ആരാധകരുടെ ഹൃദയം കീഴടക്കി.
20-ാം മിനിറ്റിൽ മാർട്ടിനെല്ലി മികച്ച ഹെഡറിലൂടെ ആഴ്സണലിന് ലീഡ് നൽകി. സിയെൻചെങ്കോയുടെ പാസിൽ നിന്നാണ് അദ്ദേഹം ഗോൾ നേടിയത്. ആദ്യപകുതിയിൽ ടീം 1-0ന് മുന്നിലെത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News K
0