play-sharp-fill
ക്രിസ്മസ്-പുതുവത്സര പ്രത്യേക പരിശോധന;  തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ നിന്ന് എട്ട് കിലോയിലധികം കഞ്ചാവ് പിടികൂടി;  കഞ്ചാവ് സൂക്ഷിച്ചിരുന്നത്  സീറ്റിനടിയില്‍ നാല് പൊതികളിലായി

ക്രിസ്മസ്-പുതുവത്സര പ്രത്യേക പരിശോധന; തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ നിന്ന് എട്ട് കിലോയിലധികം കഞ്ചാവ് പിടികൂടി; കഞ്ചാവ് സൂക്ഷിച്ചിരുന്നത് സീറ്റിനടിയില്‍ നാല് പൊതികളിലായി

സ്വന്തം ലേഖിക

തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ നിന്ന് 8. 215 കിലോ കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു.

ക്രിസ്മസ്-പുതുവത്സര പ്രത്യേക പരിശോധനയുടെ ഭാഗമായി ട്രെയിന്‍ വഴി കഞ്ചാവ് കടത്തുന്നു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ എക്സൈസും റെയില്‍വേ സംരക്ഷണ സേനയും സംയുക്തമായി തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ നിന്ന് 8.215 കിലോ കഞ്ചാവ് പിടിച്ചെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിര്‍ത്തിയിട്ടിരുന്ന നിസാമുദ്ദീന്‍ എക്സ്പ്രസിന്റെ പിന്നിലെ ജനറല്‍ കോച്ചി‍നുള്ളില്‍ പിടിച്ചെടുത്തത്.

എക്സൈസ് എന്‍ഫോഴ്‌സ്‌‍മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക്സ് സ്പെഷല്‍ സ്‌‍ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌‍പെക്ടര്‍ ബി.എല്‍. ഷിബു, റെയില്‍വേ സംരക്ഷണ സേനയിലെ എസ്‌ഐ പി.ഗോപാലകൃഷ്ണന്‍ എന്നിവര്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.