play-sharp-fill
മുൻവൈരാഗ്യത്തെ തുടർന്ന് യുവാക്കളെ കരിങ്കല്ലുകൊണ്ട് ആക്രമിച്ച്  കൊലപ്പെടുത്താന്‍ ശ്രമം;  തലയോലപ്പറമ്പ് സ്വദേശികൾ പോലീസ് പിടിയിൽ

മുൻവൈരാഗ്യത്തെ തുടർന്ന് യുവാക്കളെ കരിങ്കല്ലുകൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമം; തലയോലപ്പറമ്പ് സ്വദേശികൾ പോലീസ് പിടിയിൽ

സ്വന്തം ലേഖിക

വൈക്കം: തലയോലപ്പറമ്പിൽ യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.


വടയാർ തലയോലപ്പറമ്പ് ഉമ്മാംകുന്ന് ഭാഗത്ത് തെക്കിനേഴത്ത് വീട്ടിൽ ഗോപി മകൻ നിഖിൽ ഗോപി (21), ഇയാളുടെ സഹോദരനായ ഗോപകുമാർ (28) എന്നിവരെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ കഴിഞ്ഞ ദിവസം തലയോലപ്പറമ്പ് ഉമ്മാംകുന്ന് ഭാഗത്ത് വെച്ച് മറവൻതുരുത്ത് സ്വദേശികളായ അഭിനവിനെയും ജിതിനെയും കരിങ്കല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നു. പ്രതികൾക്ക് അഭിനവുമായി മുൻവൈരാഗ്യം നിലനിന്നിരുന്നു.

ഇതിന്റെ തുടർച്ചയെന്നോണമാണ് പ്രതികൾ ഇവരെ ആക്രമിച്ചത്. സംഭവത്തിനുശേഷം പ്രതികൾ ഒളിവിൽ പോവുകയും തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇവരെ പിടികൂടുകയുമായിരുന്നു.

പ്രതികളിൽ ഒരാളായ നിഖിൽ ഗോപി തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. തലയോലപ്പറമ്പ് എസ്.ഐ ജസ്റ്റിൻ എസ്, ബാബു സി.കെ, സി.പി.ഓ ഗിരീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി.