കിയ കർണിവലിൽ കോഴിക്കോട്ടെ കടൽ കാറ്റേറ്റ് ഒരു കറക്കം..! തലശ്ശേരിയിൽ കാറിൽ ചാരി നിന്നതിന് യുവാവ് ചവിട്ടിപരിക്കേൽപ്പിച്ച കുഞ്ഞിന് സ്വപ്ന യാത്ര സമ്മാനിച്ച് കോട്ടയത്തെ ‘അച്ചായൻസ്’; സ്വർണം പോലെ സത്യമുള്ള വാക്ക് പാലിച്ച് ടോണി വർക്കിച്ചൻ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: തലശ്ശേരിയില്‍ കാറില്‍ ചാരി നിന്നതിന് യുവാവ് ചവിട്ടിപരിക്കേല്‍പ്പിച്ച ആറ് വയസുകാരന് സ്വപ്ന യാത്ര സമ്മാനിച്ച് കോട്ടയം അച്ചായന്‍സ് ഗോള്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ടോണി വര്‍ക്കിച്ചന്‍. ടോണിക്കും രാജസ്ഥാന്‍ സ്വദേശികളായ നാടോടി കുടുംബത്തിലെ ആറ് വയസുകാരനായ ഗണേഷിനും ഇത് വെറുമൊരു ഔട്ടിങ് അല്ല. കേരള മനസാക്ഷിയെ ഞെട്ടിച്ച കണ്ണില്ലാത്ത ക്രൂരതക്കുള്ള മറുപടിയാണ്, ഒരു ആറ് വയസുകാരന് നൽകിയ സത്യത്തിന്റെ സാക്ഷാത്കാരമാണ്.

നവംബര്‍ മൂന്നിനു തലശേരി നാരങ്ങാപ്പുറത്തു റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ ചാരിനിന്ന ഗണേഷിനാണ് കാറുടമ പൊന്ന്യംപാലം മുഹമ്മദ് ഷിനാദിന്‍റെ മര്‍ദനമേറ്റത്.
ശക്തിയേറിയ ചവിട്ടേറ്റ് തെറിച്ചുപോയ കുഞ്ഞ് കഴിഞ്ഞ ആഴ്ച വരെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രതി ഷിനാദിനെതിരേ വധശ്രമത്തിനു പോലീസ് കേസെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുഞ്ഞിനെ ചവിട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ കേരള മനസാക്ഷിയൊന്നടങ്കം ഞെട്ടിയിരുന്നു. കുട്ടിയെ തൊഴിച്ച മുഹമ്മദ് ഷിഹാദിനെതിരെ സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ ജനരോക്ഷം അലയടിച്ചു.

കുഞ്ഞിന്റെയും കുടുംബത്തിന്റെയും ദയനീയാവസ്ഥ മനസ്സിലാക്കിയ കോട്ടയം അച്ചായന്‍സ് ഗോള്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ടോണി വര്‍ക്കിച്ചനും ജനറൽ മാനേജർ ഷിനിൽ കുര്യനും കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണെന്ന് അറിഞ്ഞതോടെ തലശ്ശേരിയിലെത്തി കാണുകയും ചെയ്തു.

കുഞ്ഞിനും കുടുംബത്തിനും സൗജന്യ നിയമസഹായവും ചികിത്സാ സഹായവും വനിതാ-ശിശുക്ഷേമ വകുപ്പ് ഉറപ്പ് വരുത്തിയിരുന്നെങ്കിലും നാടോടി കുടുംബത്തിന്റെ ദൈന്യത മനസ്സിലാക്കിയ അച്ചായന്‍സ് ഗോള്‍ഡ് എംഡി ടോണി വര്‍ക്കിച്ചന്‍, അന്നു തന്നെ കുഞ്ഞിന് പുതുവസ്ത്രങ്ങളും സാമ്പത്തിക സഹായവും കൈമാറി. അന്നു തന്റെ കാറിൽ ഒരു ഔട്ടിങ് ഗണേഷിനു വാക്ക് കൊടുത്തിട്ടാണ് ടോണി മടങ്ങിയത്.

” എന്തിനാണ് ചവിട്ടേറ്റതെന്ന് പോലും മനസിലാകാത്ത കുഞ്ഞിന് അന്ന് ആശുപത്രിയിൽ വച്ച് നൽകിയ വാക്കാണ്, കാറിൽ കോഴിക്കോട് നഗരം കാണിക്കാമെന്ന്. കാറും മറ്റ് സൗകര്യങ്ങളും മറ്റുള്ളവരുടെ മുന്നിൽ ആളാകാനുള്ളതല്ല. ആവശ്യത്തിന് ഉപകരിക്കാനും സന്തോഷിക്കാനും വേണ്ടിയാണ്. ഗോൾഡൻ ബെൻസിൽ ബോചെയെ പോലുള്ളവർ ടാക്സി സർവീസ് നടത്തി സാധാരണക്കാരനെ ചേർത്ത് പിടിക്കുന്ന കാലത്താണ് കാറിൽ തൊട്ടതിന് കുഞ്ഞിന് ചവിട്ടേൽക്കേണ്ടി വന്നത്.

ആശുപത്രി വിട്ടശേഷം അവനെ എന്റെ കാർണിവൽ കാറിലിരുത്തി ഒരു ഔട്ടിംഗ് കൊണ്ടുപോകുമെന്ന് അന്ന് ആശുപത്രിയിൽ വച്ച് നൽകിയ വാക്കാണ്. സ്വർണക്കച്ചവടത്തിൽ ഏറെ വില മതിക്കുന്നത് വാക്കാണ്. അത് വിട്ടൊരു കളിയില്ല. വാക്ക് പാലിച്ചില്ലെങ്കിൽ പിന്നെ ഞാനൊരു സ്വർണവ്യാപാരിയാണെന്ന് പറയുന്നതിൽ അർത്ഥമില്ല. ഞങ്ങടെ സ്വർണം പോലെ സത്യമുള്ളതാകണം എന്റെ വാക്കും നിലപാടുകളും എന്ന് നിർബന്ധമുണ്ട്.” അച്ചായന്‍സ് ഗോള്‍ഡ് എംഡി ടോണി വര്‍ക്കിച്ചന്‍ പറഞ്ഞു.

ടോണി വർക്കിച്ചനൊപ്പം അച്ചായൻസ് ഗോൾഡ് ജനറൽ മാനേജർ ഷിനിൽ കുര്യനും കോഴിക്കോട്ടെ കാർ യാത്രക്ക് പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.