play-sharp-fill
താഴത്തങ്ങാടി വള്ളം കളി: ചെറുവള്ളങ്ങളുടെ രജിസ്‌ട്രേഷന്‍ ഒക്‌ടോബര്‍ ഒന്‍പത് മുതല്‍

താഴത്തങ്ങാടി വള്ളം കളി: ചെറുവള്ളങ്ങളുടെ രജിസ്‌ട്രേഷന്‍ ഒക്‌ടോബര്‍ ഒന്‍പത് മുതല്‍

സ്വന്തം ലേഖിക

കോട്ടയം: ചാമ്പ്യന്‍സ് ലീഗ് വള്ളംകളിയുടെ ഭാഗമായുള്ള താഴത്തങ്ങാടി വള്ളംകളി മത്സരത്തില്‍ പങ്കെടുക്കുന്ന ചെറുവള്ളങ്ങളുടെ രജിസ്‌ട്രേഷന്‍ ഒക്‌ടോബര്‍ ഒന്‍പതിന് ആരംഭിക്കും.

ചാമ്പ്യന്‍സ് ലീഗ് വള്ളം കളി നടത്തിപ്പുമായി ബന്ധപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ താഴത്തങ്ങാടി വെസ്റ്റ് ക്ലബില്‍ പ്രാദേശിക ആലോചനയോഗം ചേര്‍ന്നു. ഒന്‍പതു ചുണ്ടന്‍വള്ളങ്ങളാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ പങ്കെടുക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താഴത്തങ്ങാടി വള്ളംകളി മുന്‍കാലങ്ങളില്‍ നടന്ന തീയ്യതിയില്‍ തന്നെ വരുംവര്‍ഷങ്ങളിലെങ്കിലും നടത്താന്‍ ശ്രമിക്കണമെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍ദേശിച്ചു. താഴത്തങ്ങാടി വള്ളംകളിയോടനുബന്ധിച്ചു പൈതൃകമഹോത്സവും നടപ്പാക്കാനുള്ള നടപടികള്‍ക്കായി വിനോദസഞ്ചാര വകുപ്പ് ശ്രമിക്കണമെന്നും എം.എല്‍.എ. നിര്‍ദേശിച്ചു.

തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ അജയന്‍ കെ. മേനോന്‍, വൈസ് പ്രസിഡന്റ് രശ്മി പ്രമോദ്, സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ആര്‍. അജയ്, കോട്ടയം നഗരസഭാംഗങ്ങളായ കെ.ബി. സന്തോഷ്‌കുമാര്‍, ജിഷ ജോഷി, ഏറ്റുമാനൂര്‍ ബ്‌ളോക്ക് പഞ്ചായത്തംഗം എ.എം. ബിനു, തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.എം. ഷൈനിമോള്‍, സമീന, വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജി. ശ്രീകുമാര്‍, ഡി.ടി.പി.സി. സെക്രട്ടറി റോബിന്‍ സി. കോശി, വെസ്റ്റ് ക്ലബ് പ്രസിഡന്റ് ലിയോ മാത്യൂ എന്നിവര്‍ ആലോചനായോഗത്തില്‍ പങ്കെടുത്തു.