തമിഴ്‌നാട്ടില്‍ അച്ഛനും മകനും ഒരേ മന്ത്രിസഭയില്‍; ഉദയനിധി സ്‌റ്റാലിൻ മന്ത്രിയാകും; സത്യപ്രതി‌ജ്ഞ ഉടന്‍; നിലവിലെ മന്ത്രിമാരെയാരെയും മാറ്റില്ലെന്ന് വിവരം

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്‌റ്റാലിന്റെ മകന്‍ ഉദയനിധി സ്‌റ്റാലിനും സംസ്ഥാന മന്ത്രിസഭയിലേക്ക്.

മന്ത്രിസഭാ പുനസംഘടനയില്‍ ചെപ്പോക്ക് തിരുവെള്ളൈക്കേനി നിയമസഭാംഗവും ഡിഎംകെ യുവജനവിഭാഗം സെക്രട്ടറിയുമായ ഉദയനിധിയെക്കൂടി മന്ത്രിസഭയിലെത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രശസ്‌ത തമിഴ് നടനും നിര്‍മ്മാതാവുമാണ് ഉദയനിധി. യുവജന ക്ഷേമ, കായിക വകുപ്പുകളുടെ ചുമതല ഉദയനിധിയ്‌ക്ക് നല്‍കാനാണ് പാര്‍ട്ടിയില്‍ ധാരണയായിരിക്കുന്നത്.

ഒന്നര വര്‍ഷത്തിന് ശേഷമാണ് സ്‌റ്റാലിന്‍ സര്‍ക്കാര്‍ മന്ത്രിസഭാ പുന:സംഘടന നടത്തുന്നത്. 2021 മേയ് ഏഴിനാണ് സ്‌റ്റാലിന്‍ മന്ത്രിസഭ അധികാരമേറ്റത്. നിലവില്‍ സ്‌റ്റാലിനടക്കം 34 അംഗ മന്ത്രിസഭയാണ് തമിഴ്‌നാട്ടിലേത്.

ചിന്നവര്‍ എന്നാണ് ഉദയനിധി പാര്‍ട്ടിക്കുള‌ളില്‍ അറിയപ്പെടുന്നത്. മുത്തച്ഛനും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ കരുണാനിധി പണ്ട് മത്സരിച്ചിരുന്ന മണ്ഡലത്തില്‍ നിന്നും 69,355 വോട്ടുകളുടെ വമ്പന്‍ ഭൂരിപക്ഷത്തിലാണ് ഉദയനിധി ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടത്.

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളടക്കം ഉദയനിധിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടു. മന്ത്രിസഭാ പുന:സംഘടനയില്‍ എന്നാല്‍ നിലവിലെ മന്ത്രിമാരെയാരെയും മാറ്റില്ലെന്നാണ് വിവരം.