മക്കളുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയിൽ സ്വകാര്യ പ്രാക്ടീസ്..! തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ വിജിലന്‍സ് പിടിയില്‍; പിടിയിലായത് സര്‍ജറി വിഭാഗം തലവന്‍
സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്വകാര്യ പ്രാക്ടീസ് നടത്തിയ ഡോക്ടർ വിജിലൻസ് പിടിയിൽ. തിരുവനന്തപുരം മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗം തലവന്‍ അബ്ദുള്‍ ലത്തീഫാണ് പിടിയിലായത്. കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ് നടത്തുമ്പോഴാണ് ഡോക്ടര്‍ വിജിലന്‍സ് പിടിയിലായത്. മിന്നല്‍ പരിശോധനയിലാണ് വിജിലന്‍സ് സ്വകാര്യ പ്രാക്ടീസ് കണ്ടെത്തിയത്. ഡോക്ടര്‍ അബ്ദുള്‍ ലത്തീഫിന്റെ മക്കളുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയാണിത്. മുൻപ് ആശുപത്രി ഡോക്ടറുടെ ഉടമസ്ഥതയിലായിരുന്നു. ഡോക്ടറുടെ സ്വകാര്യ പ്രാക്ടീസ് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് വിജിലന്‍സ് ആരോഗ്യവകുപ്പിന് നല്‍കും. ഇയാള്‍ വീട്ടിലും സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.