video
play-sharp-fill

കാലതാമസമില്ലാതെ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കാൻ നടപടികള്‍ സ്വീകരിക്കും; തിരുവനന്തപുരം ജില്ലയിലെ വില്ലേജ് ഓഫീസുകളില്‍ കളക്ടറുടെ നേതൃത്വത്തിൽ മിന്നല്‍ പരിശോധന..!!

സ്വന്തം ലേഖകൻ തിരുവനന്തപുരം: ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളില്‍ കളക്ടറുടെ നേതൃത്വത്തിൽ മിന്നല്‍ പരിശോധന നടത്തി. ജില്ലാ കളക്ടര്‍ ജെറോമിക് ജോർജ്, എഡിഎം, കളക്ടറേറ്റ് ഇന്‍സ്പെക്ഷന്‍ വിംഗ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വില്ലേജ് ഓഫീസുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പരിശോധന നടന്നത്. പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ കാലതാമസമില്ലാതെ ലഭ്യമാക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. പ്രശ്നങ്ങളുണ്ടെങ്കില്‍ അത് പരിഹരിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുമല, തൈക്കാട് വില്ലേജുകളില്‍ ജില്ലാ കളക്ടര്‍ നേരിട്ടെത്തിയായിരുന്നു പരിശോധന നടത്തിയത്. കരകുളം, മേനംകുളം […]