play-sharp-fill

ന്യൂ ജെൻ കാലത്ത് റൈഡുകൾക്ക് പ്രധാന സ്ഥാനമാണ് യുവ തലമുറ നൽകുന്നത്;അപ്പോൾ ഒരു കല്യാണം കഴിക്കാനും ഒരു റൈഡ് പോയാലോ?’റൈഡ് ടു മാര്യേജ്’, കോയമ്പത്തൂരില്‍ നിന്ന് ഗുരുവായൂരിലേക്ക് സൈക്കിളില്‍ വരന്‍; വേറിട്ട കല്യാണത്തിന്റെ കൗതുകത്തിൽ ഗുരുവായൂർ.

വരൻ കല്യാണത്തിന് മണ്ഡപത്തില്‍ എത്തിയതും തിരിച്ചുപോയതും സൈക്കിളില്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന കല്യാണമാണ് വരന്റെ വേറിട്ട യാത്ര കൊണ്ട് വ്യത്യസ്തമായത്. ക്ഷേത്രത്തിന് മുന്നിലെ കല്യാണ മണ്ഡപത്തില്‍ പ്രണയിനിയെയാണ് വരന്‍ താലി ചാര്‍ത്തിയത്. തുടര്‍ന്ന് സ്വദേശമായ കോയമ്പത്തൂര്‍ക്ക് 5 കൂട്ടുകാര്‍ക്ക് ഒപ്പം സൈക്കിളില്‍ യാത്ര തിരിച്ചു. വധുവും സംഘവും വരന്‍ എത്തുന്ന സമയം കണക്കാക്കി സാവധാനം കോയമ്പത്തൂര്‍ക്ക് പോയി. ‘റൈഡ് ടു മാര്യേജ്’ എന്നാണ് സൈക്കിള്‍ യാത്രയ്ക്ക് നല്‍കിയ പേര്. അഹമ്മദാബാദില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരായ ശിവസൂര്യനും അഞ്ജനയും രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു. കോയമ്പത്തൂര്‍ തൊണ്ടമുത്തൂര്‍ […]