video
play-sharp-fill

പ്ലസ് ടു പരീക്ഷാഫലം പിൻവലിച്ചെന്ന വ്യാജ വാർത്ത ; യൂട്യൂബർ അറസ്റ്റിൽ..! പിടിയിലായത് ബിജെപി പഞ്ചായത്ത്‌ അംഗം

സ്വന്തം ലേഖകൻ പ്ലസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന വ്യാജ വാർത്താ പ്രചാരണം നടത്തിയ പ്രതി പിടിയിൽ. വിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ വ്യാജ പ്രചാരണം നടത്തിയത് ബിജെപിയുടെ പഞ്ചായത്ത് അംഗമാണെന്നാണ് വിവരം. കൊല്ലം പോരുവഴി ബിജെപി പഞ്ചായത്ത് അംഗം നിഖിൽ മനോഹർ ആണ് വാർത്ത പ്രചരിപ്പിച്ചത്. വിദ്യാഭ്യാസ മന്ത്രിയുടെ പരാതിയിൽ കൺട്രോൺമെൻറ് പൊലീസാണ് അറസ്റ് ചെയ്‌തത്‌. പ്ലസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന വാർത്ത വ്യാജമാണെന്ന് പ്രചാരണം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു. വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടപടി […]

വിജയത്തിളക്കത്തിൽ ധന്വന്ത് മനോജ്..!! പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1170 മാർക്കും കരസ്ഥമാക്കി

സ്വന്തം ലേഖകൻ കോട്ടയം: പ്ലസ്ടു സയൻസ് പരീക്ഷയിൽ 1200 ൽ 1170 മാർക്ക് കരസ്ഥമാക്കി ചെങ്ങളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ധന്വന്ത് മനോജ്. എല്ലാ വിഷയങ്ങൾക്കും A+ ഉം സ്കൂൾ ടോപ്പറുമാണ് . കുമരകം പത്തിൽ വീട്ടിൽ കുടുംബാംഗവും സി പി ഐ (എം) കുമരകം SKM നോർത്ത് ബ്രാഞ്ച് സെക്രട്ടറി ജോഷില മനോജിന്റെയും വർക്കല പോലിസ് സ്റ്റേഷനിലെ ASI .പി എൻ. മനോജിന്റെയും മകനാണ് . സഹോദരി പാർവ്വണേന്ദു മനോജ്.