video
play-sharp-fill

നായയെ ബൈക്കിന്റെ പുറകില്‍ കെട്ടിവലിച്ച്‌ ക്രൂരത.പൂക്കോട്ടുമണ്ണ സ്വദേശി അബ്ദുല്‍ കരീം ആണ് നായയെ ബൈക്കിനു പുറകില്‍ കയറുകൊണ്ട് കെട്ടി വലിച്ചത്

സ്വന്തം ലേഖകൻ നായയെ ബൈക്കിന്റെ പുറകില്‍ കെട്ടിവലിച്ച്‌ ക്രൂരത. മലപ്പുറം ചുങ്കത്തറ പുലിമുണ്ടയിലാണ് നായയെ ബൈക്കിനു പുറകില്‍ കെട്ടിവലിച്ചത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചതോടെയാണ് ക്രൂരത പുറത്തുവന്നത്. സംഭവത്തില്‍ എടക്കര പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി 11:30 ഓടെയാണ് പൂക്കോട്ടുമണ്ണ സ്വദേശി അബ്ദുല്‍ കരീം നായയെ ബൈക്കിനു പുറകില്‍ കയറുകൊണ്ട് കെട്ടി വലിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പുലിമുണ്ട സ്വദേശി അനൂപാണ് ഈ ക്രൂരത റോഡില്‍ വച്ച്‌ കണ്ടത്. ഈ സമയത്ത് നായക്ക് ജീവന്‍ ഉണ്ടായിരുന്നു എന്ന് ദൃശ്യം പകര്‍ത്തിയ […]

ഡോക്ടർ വന്ദന ഇനി ജ്വലിക്കുന്ന ഓർമ.വന്ദനയുടെ അമ്മാവൻ്റെ മകൻ ചിതയ്ക്ക് തീ കൊളുത്തി കണ്ണീരണിഞ്ഞ് കേരളം …..

സ്വന്തം ലേഖകൻ കോട്ടയം :കൊട്ടാരക്കരയിൽ പ്രതിയുടെ കുത്തേറ്റ് മരിച്ച ഡോക്ടർ വന്ദന ദാസിന്റെ ശരീരം സംസ് ക്കരിച്ചു.കോട്ടയം മുട്ടുചിറയിലെ വീട്ടിലേക്ക് ആയിരങ്ങൾ ആണ് വന്ദനയ്ക്ക് അന്തിമോപചാരം അർപ്പിക്കുവാൻ എത്തിയത്.വന്ദനയുടെ അമ്മാവന്റെ മകൻ ആണ് കർമ്മങ്ങൾ ചെയ്തത് മന്ത്രി വീണ ജോർജ് അടക്കമുള്ള മന്ത്രിമാർ വന്ദനയുടെ വീട്ടിലേക്ക് എത്തി അന്തിമോപചാരം അർപ്പിച്ചു. തങ്ങളുടെ പ്രിയപ്പെട്ട ഏക മകളുടെ അപ്രതീക്ഷിത വിയോഗത്തിൽ കരച്ചിൽ അടക്കാനാകാതെ പൊട്ടിക്കരഞ്ഞ മാതാപിതാക്കളുടെ അവസ്ഥ ഹൃദയ ഭേദകം ആയിരുന്നു. എംബിബിസ് പഠനം പൂർത്തിയാക്കിയ വന്ദന ഒരു മാസത്തെ ട്രെയിനിങ് നാണ് കൊല്ലത്തെ സ്വകാര്യ […]