video
play-sharp-fill

‘ചാനൽ ചർച്ചകളിൽ ഇനി തീ പാറും, വീണ്ടും ചൂടുള്ള ചാനല്‍ കൂടുമാറ്റ കാലം’ ; സ്മൃതി പരുത്തിക്കാട് മീഡിയാവണില്‍ നിന്നും രാജിവച്ചു; സ്മൃതിയുടെ പുതിയ തട്ടകം നികേഷ്കുമാര്‍ വില്‍പ്പന നടത്തിയ റിപ്പോര്‍ട്ടര്‍ ചാനലെന്ന് സൂചന; റിപ്പോര്‍ട്ടറില്‍ എഡിറ്ററായി ഡോ. അരുണ്‍ കുമാർ; ട്വന്റി ഫോറില്‍ നിന്ന് സുജയാ പാര്‍വതിയും റിപ്പോര്‍ട്ടറിലേയ്ക്ക്

സ്വന്തം ലേഖകൻ കൊച്ചി :സംസ്ഥാനത്തെ വാര്‍ത്താ ചാനൽ രംഗത്തെ കൂടുമാറ്റത്തിന് വീണ്ടും ചൂട് പിടിച്ചു.റിപ്പോര്‍ട്ടര്‍ ടി.വിയുടെ വില്‍പ്പനയാണ് വനമാറ്റങ്ങൾക്ക് വഴി തുറന്നത്. സംസ്ഥാനത്തെ പ്രധാന വാര്‍ത്താ അവതാരകരില്‍ ഒരാളും മീഡിയാവണിൻ്റെ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഡിറ്ററുമായ സ്മൃതി പരുത്തിക്കാട് ചാനല്‍ വിട്ടതാണ് ശ്രദ്ധേയമായ പുതിയമാറ്റം. എം.വി.നികേഷ് കുമാറില്‍ നിന്ന് മാംഗോ മൊബൈല്‍സ് ഏറ്റെടുത്ത റിപ്പോര്‍ട്ടര്‍ ടി.വിയുടെ തലപ്പത്തേക്കാണ് മീഡിയാ വണ്‍ വിട്ടുളള സ്മൃതിയുടെ വരവ്. ഏപ്രില്‍ 1 മുതല്‍ റിപ്പോര്‍ട്ടര്‍ ടി.വിയുടെ എക്സിക്യൂട്ടിവ് എഡിറ്ററായി സ്മൃതി ചുമതലയേല്‍ക്കും. ഇതിൻ്റെ ഭാഗമായി ഇന്നലെ മീഡിയാ വണ്‍ എഡിറ്റര്‍ […]