ജോഷിമഠിൽ വീണ്ടും പുതിയ വിള്ളലുകൾ ; ബദ്രിനാഥ് ഹൈവേയിൽ ജോഷിമഠിനും മാർവാഡിക്കും ഇടയിലാണ് വിള്ളലുകൾ കണ്ടെത്തിയത്; പത്ത് കിലോമീറ്റർ ദൂരത്തിൽ പലയിടത്തായി വിള്ളൽ വീണതായി നാട്ടുകാർ
സ്വന്തം ലേഖകൻ ജോഷിമഠ്: ജോഷിമഠിൽ വീണ്ടും പുതിയ വിള്ളലുകൾ കണ്ടെത്തി. ബദ്രിനാഥ് ഹൈവേയിൽ ജോഷിമഠിനും മാർവാഡിക്കും ഇടയിലാണ് വിള്ളലുകൾ കണ്ടെത്തിയത്. ചാർധാം യാത്ര തുടങ്ങാനിരിക്കെ വിള്ളലുകൾ കണ്ടെത്തിയത് ജനങ്ങൾക്കിടയിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. വിള്ളലുകൾ വീണ്ടും വരാനുള്ള കാരണം പരിശോധിക്കണമെന്ന് ആവശ്യം ശക്തമാണ്. പ്രദേശത്ത് പത്ത് കിലോമീറ്റർ ദൂരത്തിൽ പലയിടത്തായി വിള്ളൽ വീണതായിട്ടാണ് നാട്ടുകാർ പറയുന്നത്. പഴയ വിള്ളലുകൾ കൂടുതൽ വികസിച്ചു വരുന്നുണ്ട്. അതിന് പുറമേയാണ് പുതിയ വിള്ളലുകൾ രൂപപ്പെടുന്നതെന്ന്- ജോഷിമഠ് ബച്ചാവോ സംഘര്‍ഷ് സമിതിയുടെ നേതാവ് സജ്ഞയ് ഉണ്യാൽ പറയുന്നു.