video
play-sharp-fill

അസഭ്യം പറഞ്ഞത് വിലക്കിയതിൽ വിരോധം ; യുവാവിനെ വീട്ടിൽ കയറി കുപ്പി കൊണ്ട് കുത്തി; 21 കാരൻ പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: യുവാവിനെ കുപ്പി കൊണ്ട് കുത്തിയയാളെ വിളപ്പില്‍ശാല പൊലീസ് അറസ്റ്റു ചെയ്തു. കൊണ്ണിയൂര്‍ വട്ടവിള അറുതലംപാട് എസ്.എസ് ഭവനില്‍ സഞ്ജിത്താണ് (21) അറസ്റ്റിലായത്. കൊണ്ണിയൂര്‍ അറുതലപാട് മണിലാല്‍ ഭവനില്‍ മണികണ്ഠന്‍ നായരുടെ മകന്‍ ശരത്തിനാണ് (30) കുത്തേറ്റത്. കഴിഞ്ഞദിവസമായിരുന്നു സംഭവം. അസഭ്യം പറഞ്ഞത് ശരത്ത് വിലക്കിയതിലുള്ള വിരോധമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ശരത്തിന്റെ വീട്ടിലെത്തിയ പ്രതി മതിലില്‍ കുപ്പി അടിച്ചു പൊട്ടിച്ചശേഷം ചില്ലുകൊണ്ട് നെഞ്ചില്‍ കുത്തുകയായിരുന്നു. കുത്തേറ്റ് നിലത്തുവീണ ശരത്തിന്റെ തലയിലും പരിക്കേല്‍പ്പിച്ചെന്ന് പൊലീസ് പറഞ്ഞു. വെട്ടയില്‍ ഭാഗത്തുനിന്നാണ് സഞ്ജിത്തിനെ […]

വാക്ക് തർക്കം: സുഹൃത്തിനെ കിണറ്റിൽ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചു; പാലാ അന്തിനാട് സ്വദേശി പിടിയിൽ

സ്വന്തം ലേഖകൻ പാലാ: സുഹൃത്തിനെ കിണറ്റിൽ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അന്തിനാട് വലിയ കാവുംപുറം നരിക്കുഴിയിൽ വീട്ടിൽ ജോബി ചെറിയാൻ (40) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം ഉള്ളനാട് ഭാഗത്ത് വച്ച് ഇയാളുടെ സുഹൃത്തുമായി വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് സമീപത്തുള്ള കിണറ്റിലേക്ക് തള്ളിയിടുകയുമായിരുന്നു. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എ.എസ്.ഐ ബിജു കെ. തോമസ്, സി.പി.ഓ […]

കുടുംബ പ്രശ്നം;അമ്മായിയമ്മയെ കുത്തി കൊലപ്പെടുത്താൻ ശ്രമം; തീക്കോയി സ്വദേശിയായ യുവാവ് പിടിയിൽ

സ്വന്തം ലേഖകൻ തീക്കോയി: മധ്യവയസ്കയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തീക്കോയി വേലത്തുശേരി മാവടി ഭാഗത്ത് കല്ലുങ്കൽ വീട്ടിൽ സനോജ് (42) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ രാത്രി ഏഴു മണിയോടുകൂടി ഇയാളുടെ ഭാര്യയുടെ അമ്മയായ മധ്യവയസ്കയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. രാത്രിയിൽ വീട്ടില്‍ വച്ച് ഇവർ തമ്മിൽ കുടുംബപരമായ പ്രശ്നങ്ങൾ ഉണ്ടാവുകയും തുടർന്ന് ഇയാൾ കത്തിയെടുത്ത് ആക്രമിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ […]

ഭാര്യയെ കഴുത്ത ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമം…! പൊലീസ് കേസെടുത്തതോടെ ഒളിവിൽ പോയി..! പ്രതി തൂങ്ങിമരിച്ച നിലയില്‍

സ്വന്തം ലേഖകൻ മാനന്തവാടി: ഭാര്യയെ കഴുത്ത ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ ഒളിവിൽ പോയ പ്രതി തൂങ്ങിമരിച്ച നിലയില്‍ . വെള്ളമുണ്ട എരിച്ചനകുന്ന് കോളനിയിലെ ബാലനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ബാലന്‍ ഭാര്യ ശാലിനിയെ കഴുഞ്ഞ് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. ശാലിനിയെ ആദ്യം വയനാട്ടിലെ ആശുപത്രിയിലും പിന്നീട് വിധഗ്ദ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുവരികയായിരുന്നു. ഇവര്‍ ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തിലാണ് ചികിത്സയിലാണ്. ബാലന്റെ ഭാര്യ ശാലിനിയെ കഴുത്ത് ഞെരിച്ചുകൊല്ലാന്‍ ശ്രമിച്ചതിന് വെള്ളമുണ്ട പൊലീസ് ബാലന്റെ […]

മുൻ വൈരാഗ്യത്തിന്റെ പേരിൽ അക്രമം..! കടവരാന്തയില്‍ കിടന്നുറങ്ങിയ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം..! പ്രതി പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുൻ വൈരാഗ്യത്തിന്റെ പേരിൽ കടവരാന്തയില്‍ കിടന്നുറങ്ങിയ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ പ്രതി പിടിയില്‍. കടയ്ക്കാവൂര്‍ സ്വദേശി അക്ബര്‍ ഷായാണ് പിടിയിലായത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ വള്ളക്കടവ് സ്വദേശി ഷഫീഖ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ അഞ്ചാം തിയതി രാത്രി തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപത്തെ കടവരാന്തയില്‍ വച്ചാണ് കൊലപാതക ശ്രമം നടന്നത്. രണ്ട് തവണയായി ഇവിടെ എത്തിയ പ്രതി ഉറങ്ങിക്കിടക്കുന്ന ഇയാളെ ഇഷ്ടിക കൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ […]

കുടുംബ പ്രശ്നം; ഭാര്യയുടെ സുഹൃത്തിനെ പൊലീസ് സ്റ്റേഷനിലിട്ട് കത്രിക കൊണ്ട് കുത്തി..! ഭർത്താവ് പിടിയിൽ

സ്വന്തം ലേഖകൻ തൃശൂർ : ഭാര്യയുടെ സുഹൃത്തിനെ ഭർത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു.തൃശൂർ സ്വദേശി സജീഷിനാണ് കുത്തേറ്റത്. പ്രതിയായ മലപ്പുറം സ്വദേശി അഭിലാഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാള പോലീസ് സ്റ്റേഷനിലാണ് കേസിനാസ്പദമായ സംഭവം. കുടുംബ പ്രശ്നവുമായി പൊലീസ് സ്റ്റേഷനില്‍ എത്തി സംസാരിക്കവേയാണ് പ്രകോപിതനായ ഭര്‍ത്താവ്, ഭാര്യയുടെ സുഹൃത്തിനെ കത്രിക കൊണ്ട് കുത്തിയത്. പരിക്കേറ്റ സജീഷിനെ വിദ്​ഗധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 

വീടിനുമുന്നിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തു; യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; മൂന്നുപേർ അറസ്റ്റിൽ..! ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിൽ

സ്വന്തം ലേഖകൻ കൊല്ലം: വീടിനുമുന്നിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത യുവാവിനെ അക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ . പൂതക്കുളം സ്വദേശികളായ രജീഷ്, സുഭാഷ്, അഭിനേഷ് എന്നിവരാണ് പിടിയിലായത്. പൂതക്കുളത്ത് വാടകയ്ക്ക് താമസിക്കുന്ന സുനിൽകുമാറിനാണ് മദ്യപ സംഘത്തിന്റെ മര്‍ദ്ദനമേറ്റത്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് സുനിൽകുമാറും കുടുംബവും പൂതക്കുളം കടമ്പ്ര മാടൻ നടയ്ക്ക് സമീപം വാടകയ്ക്ക് വീടെടുത്ത് താമസം തുടങ്ങിയത്. വീടിന് മുന്നിലിരുന്നു മദ്യപിച്ചിരുന്ന സംഘത്തെ യുവാവ് വിലക്കിയിരുന്നു. ഇതേച്ചൊല്ലി മദ്യപ സംഘവുമായി വാക്ക് തര്‍ക്കവുമുണ്ടായി. ഇതിന്റെ വൈരാഗ്യത്തിലാണ് കഴിഞ്ഞ ദിവസം പ്രതികൾ പ്രദേശത്തെ […]

ബീഡി നൽകാത്തതിന്റെ പേരിൽ തർക്കം; യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം;അയൽവാസി പിടിയിൽ; ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബീഡി നൽകാത്തതിന്റെ പേരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. പൗണ്ടുകുളം കോളനി ഹൗസ് നമ്പര്‍ 100-ല്‍ ഉല്ലാസ് കുമാറി (40)നെയാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റു ചെയ്തത്. അയല്‍വാസിയായ സുനില്‍കുമാറിനെയാണ് ഇയാൾ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തൈക്കാട് പൗണ്ടുകുളത്ത് തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ബീഡി നല്‍കാത്തതിനെച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. സുനില്‍കുമാറിനെ വീടിനുമുന്നില്‍ തടഞ്ഞുവെച്ച് പ്രതി ഉല്ലാസ് കൈയില്‍ക്കരുതിയിരുന്ന കത്തികൊണ്ട് കുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സുനില്‍ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കന്റോണ്‍മെന്റ് […]

ഉത്സവത്തിനിടെ ഒരാളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; ഒളിവിലായിരുന്ന പ്രതിയെ പോലീസ് പിടികൂടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് നടന്ന കലാപരിപാടിക്കിടെ ഒരാളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പാലോട് പൊലീസ് പിടികൂടി. ചേന്നൻപാറ കെ.എം.സി.എം സ്കൂളിന് സമീപം വാണിശ്ശേരി സജികുമാർ (44) ആണ് പിടിയിലായത്. പാലോട് ഇടവം ആയിരവില്ലി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഘർഷം ഉണ്ടായത്. അഖിൽ എന്നയാൾക്കാണ് കുത്തേറ്റത്. നെയ്യാർഡാമിലെ തുരുത്തിൽ ഒളിവിൽ കഴിയുകയായിരുന്ന സജികുമാറിനെ കഴിഞ്ഞ ദിവസം പുലർച്ചെയാണ് പിടികൂടിയത്. മംഗലപുരം വഴി വ്യാഴാഴ്ച ഇയാൾ വിദേശത്തേക്ക് കടക്കുമെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റചെയ്തത്. കേസുമായി ബന്ധപ്പെട്ട് മൂന്നുപേർ നേരത്തേ […]

വാക്കുതർക്കത്തിനിടെ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; ഏറ്റുമാനൂർ സ്വദേശി പോലീസ് പിടിയിൽ

സ്വന്തം ലേഖകൻ ഏറ്റുമാനൂർ : ഏറ്റുമാനൂരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ പേരൂർ വടക്കേ പുളിന്താനത്തു വീട്ടിൽ കൃഷ്ണൻ മകൻ അനിമോൻ (41) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ വൈകിട്ടോടുകൂടി ഏറ്റുമാനൂർ കുരിശുപള്ളി ജംഗ്ഷന് സമീപം വെച്ച് യുവാവുമായി വാക്കുതർക്കം ഉണ്ടാവുകയും, തുടർന്ന് യുവാവിനെ കയ്യിലിരുന്ന കോൺക്രീറ്റ് പണിക്ക് ഉപയോഗിക്കുന്ന വൈബ്രേറ്റർ കൊണ്ട് ആക്രമിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ് […]