video
play-sharp-fill

എംആര്‍എഫില്‍ രോഗവ്യാപനം രൂക്ഷം; നടപടിയെടുക്കാതെ ജില്ലാ ഭരണകൂടം;നാട്ടുകാരെയും ജോലിക്കാരെയും വെല്ലുവിളിക്കുന്ന എംആര്‍എഫ് മാനേജ്മെന്റിനെതിരെ പ്രതിഷേധം ശക്തം

  സ്വന്തം ലേഖകന്‍ വടവാതൂര്‍: എംആര്‍എഫില്‍ രോഗവ്യാപനം രൂക്ഷമാകുന്നു. ആയിരക്കണക്കിന് ആളുകള്‍ ജോലിയെടുക്കുന്ന ഇവിടെ, കമ്പനി മാനേജ്‌മെന്റ് യാതൊരു മുന്‍കരുതലും സ്വീകരിച്ചില്ലെന്ന ആരോപണം ശക്തമാകുകയാണ്. ജില്ലയിലെ മറ്റ് തൊഴില്‍ കേന്ദ്രങ്ങളില്‍, ജില്ലാ ഭരണകൂടം നടപടികള്‍ ശക്തമാക്കുമ്പോള്‍ എംആര്‍ഫിന്റെ കാര്യത്തില്‍ മാത്രം മൗനം പാലിക്കുകയാണ്. രണ്ടായിരത്തിലധികം ജീവനക്കാരുള്ള ഇവിടെ 180 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എംആര്‍എഫ് സ്ഥിതി ചെയ്യുന്നത് വിജയപുരം പഞ്ചായത്തിലാണ്. ഇവിടെയും രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യമാണുള്ളത്. രോഗവ്യാപനം രൂക്ഷമായിട്ടും കമ്പനി അടച്ചിടാത്തതില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധവും ആശങ്കയുമുണ്ട്. കോവിഡിന്റെ ഒന്നാം ഘട്ടത്തിലും മലയാള മനോരമയുടെ […]