തമിഴ്നാട് മുൻ എംപി മസ്താന്റെ കൊലപാതകം ; ഗൂഢാലോചനക്കേസിൽ സഹോദര പുത്രി അറസ്റ്റിൽ; കൊലപാതകം കടമായി നൽകിയ പണം തിരികെ ചോദിച്ചതോടെ
സ്വന്തം ലേഖകൻ ചെന്നൈ: തമിഴ്നാട് മുൻ എംപിയും ഡിഎംകെ നേതാവുമായ ഡി. മസ്താന്റെ (66) കൊലപാതകത്തിൽ സഹോദര പുത്രി അറസ്റ്റിൽ .ഗൂഢാലോചനക്കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തിൽ മുഖ്യപ്രതിയായ ഇളയ സഹോദരൻ ഗൗസ് പാഷയുടെ മകൾ ഹരീദ ഷഹീനയെ (26) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. പണം ഇടപാടാണ് കൊലപാതകത്തിന് കാരണം. ഹരീദയുടെ പിതാവും മസ്താന്റെ സഹോദരനുമായ ഗൗസ് പാഷയാണ് കൊലപാതകത്തിന് പിന്നിലെ മുഖ്യ സൂത്രധാരൻ. കേസിൽ ഗൗസ് പാഷയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ മരുമകനും മസ്താന്റെ കാർ ഡ്രൈവറുമായിരുന്ന ഇമ്രാൻ പാഷയുടെ […]