play-sharp-fill

അമിതപിഴ ഈടാക്കിയെന്ന് ആരോപിച്ച് ആര്‍.ടി.ഓയ്ക്ക് മര്‍ദ്ദനം; വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗിച്ചതിന് 15,500 രൂപ പിഴ ചുമത്തി

സ്വന്തം ലേഖകന്‍ ചെറുതുരുത്തി: വാഹന പരിശോധനക്കിടെ അമിത പിഴ ഈടാക്കി എന്നാരോപിച്ച് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറെ മര്‍ദിച്ച സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. വരവൂര്‍ കുമരപ്പനാല്‍ പറമ്പില്‍ പീടികയില്‍ മുസ്തഫ (48), മകന്‍ ഗഫൂര്‍ (27) എന്നിവരെയാണ് ചെറുതുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗിച്ച് അപകടകരമാം വിധം വരുന്നത് കണ്ടാണ് മുസ്തഫക്ക് 15,500 രൂപ ഉദ്യോഗസ്ഥര്‍ പിഴ ചുമത്തിയത്. ഇത് ചോദ്യം ചെയ്താണ് മുസ്തഫയും മകനും ഉദ്യോഗസ്ഥരെ ആക്രമിച്ചത്. റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ എം.പി. ഷെമീറിനെയും വടക്കാഞ്ചേരി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ആര്‍.അരുണ്‍, […]

സ്‌കൂൾ ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സല്ലാപം ; ഡ്രൈവർക്ക് ശിക്ഷ രണ്ടായിരം രൂപ പിഴയും ഒരു ദിവസത്തെ ആശുപത്രി സേവനവും

സ്വന്തം ലേഖകൻ പാലക്കാട്: സ്‌കൂൾ ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സല്ലപിച്ച ബസ് ഡ്രൈവർക്ക ശിക്ഷ രണ്ടായിരം രൂപ പിഴയും ഒരു ദിവസത്തെ ആശുപത്രി സേവനവും. ഡ്രൈവർ മൊബൈലിൽ സംസാരിച്ചത് മോട്ടോർ വാഹന വകുപ്പിന്റെ ക്യാമറയിൽ കുടുങ്ങുകയായിരുന്നു . പാലക്കാട് പട്ടാമ്പിയിലാണ് സംഭവം നടന്നത്. സ്‌കൂളിൽ നിന്നും വൈകിട്ട് കുട്ടികളുമായി കൂറ്റനാട് ഭാഗത്തേക്ക് പോയ ബസിന്റെ ഡ്രൈവറാണ് ക്യാമറയിൽ കുടുങ്ങിയത്. ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് മോട്ടോർ വാഹന വകുപ്പിന്റെ വാഹനത്തിലെ ക്യാമറയിൽ പതിഞ്ഞതിനെ തുടർന്ന് അധികൃതർ ഡ്രൈവറോട് ഹാജരാകാൻ ആവശ്യപ്പെട്ടു. തുടർന്ന് പട്ടാമ്പി […]