play-sharp-fill

നാദാപുരത്തും പരിസര പ്രദേശങ്ങളിലും അഞ്ചാം പനി ; 9 പേര്‍ക്ക് രോഗം; സ്ഥിരീകരിച്ചത് വാക്സിൻ എടുക്കാത്ത കുട്ടികളിൽ

സ്വന്തം ലേഖകൻ കോഴിക്കോട്: നാദാപുരത്തും പരിസര പ്രദേശങ്ങളിലും കുട്ടികളിൽ അഞ്ചാം പനി പടര്‍ന്നുപിടിക്കുന്നു. 9 പേര്‍ക്കാണ് ഇതിനോടകം രോഗം ബാധിച്ചത്. വാക്സിനെടുക്കാത്ത കുട്ടികളിലാണ് രോഗം കണ്ടെത്തിയതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. നാദാപുരം പഞ്ചായത്തിലെ 6,7,19 വാര്‍ഡുകളിലെ 8 കുട്ടികള്‍ക്കും ഒരു യുവാവിനുമാണ് രോഗം ബാധിച്ചത്. ഇവരാരും പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടില്ല. നാദാപുരം പഞ്ചായത്തില്‍ ആകെ 340 കുട്ടികള്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവരായുണ്ട്. പനി, ദേഹത്ത് പാടുകള്‍ എന്നീ ലക്ഷണങ്ങള്‍ കുട്ടികളില്‍ കണ്ടാല്‍ ഉടന്‍ ആശുപത്രിയില്‍ എത്തിക്കണമെന്ന് ജില്ലാ ആരോഗ്യ വകുപ്പ് നിർദേശം നൽകി. […]

സംസ്ഥാനത്ത് അഞ്ചാംപനി വ്യാപനം; പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്രസംഘം ഇന്ന് കേരളത്തിൽ.കൊവിഡ് കാലത്ത് അഞ്ചാംപനി വാക്സിനേഷന്‍ കുത്തനെ കുറഞ്ഞതാണ് കേരളത്തില്‍ രോഗവ്യാപനത്തിന് കാരണമെന്ന് നിഗമനം .ഇതുവരെ റിപ്പോർട്ട് ചെയ്ത 140 കേസുകളിൽ 130ഉം മലപ്പുറത്ത്.

സംസ്ഥാനത്തെ അഞ്ചാംപനി പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്രസംഘം ഇന്ന് കേരളത്തിൽ എത്തും. രോഗികൾ കൂടുതലുള്ള മലപ്പുറം ജില്ലയിലാണ് സംഘം ഇന്ന് പരിശോധന നടത്തുക. കൊവിഡ് കാലത്ത് അഞ്ചാംപനി വാക്സിനേഷന്‍ കുത്തനെ കുറഞ്ഞതാണ് കേരളത്തില്‍ രോഗവ്യാപനത്തിന് കാരണം. ഇതുവരെ 140 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്തില്‍ 130ഉം മലപ്പുറത്താണ്. കല്‍പ്പകഞ്ചേരി,പൂക്കോട്ടൂര്‍, തിരൂര്‍ പ്രദേശങ്ങളിലെ കുട്ടികള്‍ക്കാണ് കൂടുതലായി രോഗം ബാധിക്കുന്നത്. ഇന്ന് മലപ്പുറത്തെത്തുന്ന കേന്ദ്ര സംഘം ഈ പ്രദേശങ്ങളില്‍ പരിശോധന നടത്തും. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. ആറ് മാസം മുതൽ മൂന്നു വയസ് വരെ പ്രായമുള്ള […]