video
play-sharp-fill

പിഴ ഈടാക്കിയ ശേഷം രസീത് കീറിയെറിഞ്ഞു, പിഴത്തുക കോടതിയിൽ അടച്ചില്ല : ലീഗൽ മെട്രോളജി വകുപ്പിൽ വൻ കൃത്രിമം ; ചങ്ങനാശ്ശേരിയിൽ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കേസ്

സ്വന്തം ലേഖകൻ കോട്ടയം : കടകളിൽ നടത്തിയ പരിശോധനയിൽ പിഴ ഈടാക്കിയ ശേഷം രസീത് ഉദ്യോഗസ്ഥർ തന്നെ കീറിയെറിഞ്ഞു. പിഴത്തുക കോടതിയിലും അടച്ചില്ല. ജില്ലയിലെ ലീഗൽ മെട്രോളജി വകുപ്പിൽ വൻ അഴിമതി. ചങ്ങനാശ്ശേരിയിൽ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കേസ്. കഴിഞ്ഞ ദിവസങ്ങളിൽ ലീഗൽ മെട്രോളജി വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ ചങ്ങനാശ്ശേരിയിലെ വിവിധ കടകളിൽ നടത്തിയ പരിശോധനയിൽ ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്താതെ വസ്തുക്കൾ പായ്ക്ക് ചെയ്ത് വിതരണം നടത്തുന്നുവെന്ന് കണ്ടെത്തുകയും രണ്ട് വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പിഴ ഈടാക്കുകയും ചെയ്തിരുന്നു. മതിയായ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ലെന്ന് ആരോപിച്ച് […]