video
play-sharp-fill

സംസ്ഥാനത്ത് ഇന്ന് ( 19/ 04/ 2023 ) സ്വര്‍ണവിലയിൽ വർദ്ധന; 160 രൂപ വർദ്ധിച്ച് പവന് 44,840 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയരുന്നു. ഇന്ന് 160 രൂപയാണ് വര്‍ധിച്ചത്. 44,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 20 രൂപ കൂടി 5605 രൂപയായി. മൂന്നുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ താഴ്ന്നിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ […]

സ്കൂളുകളിൽ ഇനി അമിത ഫീസ് ഈടാക്കാനാകില്ല..! ത്രിതല ഫീ റഗുലേറ്ററി സംവിധാനം ഒരുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍; ഫീസ് നിശ്ചയിക്കുക ഓരോ സ്‌കൂളിലും ഒരുക്കുന്ന സൗകര്യങ്ങള്‍ക്ക് അനുസരിച്ച്

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്തെ സ്കൂളുകളിൽ ഇനി അമിത ഫീസ് ഈടാക്കാനാകില്ല. അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ ഫീസ് നിയന്ത്രിക്കാന്‍ ത്രിതല ഫീ റഗുലേറ്ററി സംവിധാനം ഒരുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഓരോ സ്‌കൂളിലും ഒരുക്കുന്ന സൗകര്യങ്ങള്‍ക്ക് അനുസരിച്ചാണ് ഫീസ് നിശ്ചയിക്കുക. […]

രാജ്യത്ത് പതിനായിരം കടന്ന് കൊവിഡ് കേസുകൾ; 24 മണിക്കൂറിനിടെ 10,542 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും പതിനായിരം കടന്ന് കൊവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,542 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 63,562 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച 7633 കോവിഡ് […]

ഷാറൂഖ് സെയ്ഫി അങ്ങേയറ്റം തീവ്രവാദ ചിന്തയുള്ളയാൾ..! സകീര്‍ നായിക്, ഇസ്സാര്‍ അഹമ്മദ് തുടങ്ങിയവരുടെ വിഡിയോകൾ നിരന്തരം കാണും..! യുഎപിഎ ചുമത്തിയത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍

സ്വന്തം ലേഖകൻ കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ പ്രതി ഷാറൂഖ് സെയ്ഫി തീവ്രവാദ ചിന്തയുള്ള ആളാണെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍.സകീര്‍ നായിക്, ഇസ്സാര്‍ അഹമ്മദ് തുടങ്ങിയവരുടെയൊക്കെ വിഡിയോ ഷാറൂഖ് നിരന്തരം കണ്ടിരുന്നതായി ഇതുവരെയുള്ള അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സെയ്ഫിക്കെതിരെ യുഎപിഎ […]

പോലീസ്സ്റ്റേഷനിലെത്തിയ വയോധികയോട് അപമര്യാദയായി പെരുമാറി..! ധര്‍മ്മടം എസ്എച്ച്ഒയ്‌ക്കെതിരെ കേസെടുത്തു; ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന ദുര്‍ബല വകുപ്പുകള്‍…! അസഭ്യം പറഞ്ഞതിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുത്തിട്ടില്ലെന്ന് ആക്ഷേപം

സ്വന്തം ലേഖകൻ കണ്ണൂര്‍: മകനെ ജാമ്യത്തിലിറക്കാൻ പോലീസ്സ്റ്റേഷനിലെത്തിയ വയോധികയോട് അപമര്യാദയായി പെരുമാറിയ ധർമ്മടം എസ്എച്ച് ഒ കെ വി സ്മിതേഷിനെതിരെ കേസെടുത്തു. ജാമ്യം ലഭിക്കാവുന്ന ദുര്‍ബല വകുപ്പുകള്‍ ചുമത്തിയാണ് ധര്‍മ്മടം പൊലീസ് കേസെടുത്തത്. തടഞ്ഞുവെക്കൽ (ഐപിസി 340), കൈകൊണ്ട് അടിച്ചു പരിക്കേൽപ്പിക്കൽ […]

‘വന്ദേ ഭാരതില്‍ അപ്പവുമായി പോയാല്‍ കേടാകുമെന്ന് ഉറപ്പല്ലേ…, അപ്പവുമായി കുടുംബശ്രീക്കാര്‍ കെറെയിലില്‍ തന്നെ പോകും’..! കെറെയിൽ പദ്ധതി ഇന്നല്ലെങ്കില്‍ നാളെ നടപ്പിലാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.

സ്വന്തം ലേഖകൻ കണ്ണൂര്‍: കെറെയിൽ പദ്ധതി കേരളത്തിന് അനിവാര്യമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇന്നല്ലെങ്കില്‍ നാളെ നടപ്പിലാക്കും. പദ്ധതി കേരളത്തെ ഒരു വലിയ നഗരമാക്കി മാറ്റുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. വന്ദേഭാരത് എക്സ്പ്രസ്, സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്ന […]

യുവാവിനെ വഴിയരികിൽ തടഞ്ഞുനിർത്തി മോഷണം..! 25000 രൂപയോളം കവർന്നു; ആർപ്പൂക്കര സ്വദേശി പിടിയിൽ

സ്വന്തം ലേഖകൻ ഗാന്ധിനഗർ : വഴിയരികിൽ യുവാവിനെ തടഞ്ഞുനിർത്തി പണം കവർന്ന കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര വില്ലൂന്നി തെക്കേപ്പുരക്കൽ വീട്ടിൽ വിശ്വനാഥൻ മകൻ മെയ്മോൻ (41) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി 8 […]

താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം; ആസൂത്രണം നടന്നത് രണ്ടാഴ്ച മുമ്പ്..! കാറിൽ കറങ്ങി നടന്നു..! മൂന്നുപേർ കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ കോഴിക്കോട്: താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാസർക്കോട് നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം നാലായി. തട്ടികൊണ്ടുപോകുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് തന്നെ പരപ്പൻ പൊയിൽ, താമരശ്ശേരി ഭാഗങ്ങളിൽ […]

എല്ല്, മുള്ള്,വേപ്പില തുടങ്ങിയവ മാത്രമേ ബിന്നിൽ ഉപേക്ഷിക്കാവൂ..! ഉച്ച ഭക്ഷണം പാഴാക്കിയാല്‍ 100 രൂപ പിഴ; വടക്കാഞ്ചേരി നഗരസഭാ സെക്രട്ടറിയുടെ ഉത്തരവ്

സ്വന്തം ലേഖകൻ വടക്കാഞ്ചേരി: ഉച്ചഭക്ഷണം പാഴാക്കുന്ന സംബന്ധിച്ച വടക്കാഞ്ചേരി നഗരസഭാ സെക്രട്ടറിയുടെ ഉത്തരവ് വിവാദമാകുന്നു. ജീവനക്കാര്‍ കൊണ്ടുവരുന്ന ഉച്ചഭക്ഷണം വേസ്റ്റ് ബിന്നില്‍ നിക്ഷേപിക്കുന്നത് കണ്ടാല്‍ ജീവനക്കാരില്‍ നിന്ന് 100 രൂപ പിഴ ഈടാക്കുമെന്നാണ് നഗരസഭാ സെക്രട്ടറിയുടെ ഉത്തരവ്. ഭക്ഷണ ശേഷം അവശേഷിക്കുന്ന […]

ഏന്തയാർ സെന്റ് ജൂഡ് പള്ളി കൂദാശയും കൃതജ്ഞതാ തിരുനാളും ഏപ്രിൽ 18 മുതൽ 23 വരെ

അമ്പിളി സുനിൽ ഏന്തയാർ സെന്റ് ജൂഡ് ഇടവക ദൈവാലയ കൂദാശയും കൃതജ്ഞതാ തിരുനാളും ഏപ്രിൽ 18 മുതൽ 23 വരെ നടക്കും. പതിനെട്ടിന് 2 മണിക്ക് കൊടിമരം വെഞ്ചരിപ്പും , ദേവാലയ കൂദാശയും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ, മുൻ […]