video
play-sharp-fill

അധ്യാപകരുടെ ശ്രദ്ധക്ക്; ‘പോടാ, പോടി’ വിളികള്‍ ഇനി പാടില്ല; വിദ്യാര്‍ഥികളുടെ വ്യക്തിത്വത്തെ ഹനിക്കുന്ന വാക്കുകള്‍ ഉപയോഗിക്കുന്നതിന് വിലക്ക്; മാതൃകയാക്കേണ്ട വാക്കുകളും പെരുമാറ്റവും ഉണ്ടാവണം

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിദ്യാര്‍ഥികളെ അധ്യാപകര്‍ ‘പോടാ’,’പോടി’ എന്ന് വിളിക്കുന്നത് വിലക്കാനൊരുങ്ങി സര്‍ക്കാര്‍.വിദ്യാര്‍ഥികളുടെ വ്യക്തിത്വത്തെ ഹനിക്കുന്ന തരത്തിലുള്ള വാക്കുകള്‍ ഉപയോഗിക്കരുത് എന്നാണ് നിർദേശം. ഇത്തരം പ്രയോഗങ്ങള്‍ വിലക്കി തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകളിലേക്ക് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു. മറ്റു ജില്ലകളിലും ഉടന്‍ നിർദേശം എത്തും. മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. തിരുവനന്തപുരം വെട്ടുകാട് സ്വദേശി സുധീഷ് അലോഷ്യസ് റൊസാരിയോ എന്നായാളാണ് പരാതി നല്‍കിയത്. അധ്യാപകരുടെ ഇത്തരം പ്രയോഗങ്ങള്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് പരാതി. നല്ല വാക്കുകള്‍ […]