video
play-sharp-fill

‘ട്രോള്‍ എനിക്കും സുരേഷ് ഗോപിക്കും മാത്രം, മമ്മൂട്ടിക്കില്ല; ഇന്നസെന്റിന്റെയും ഗണേഷ് കുമാറിന്റെയും പ്രചരണത്തിന് പോയാല്‍ ആര്‍ക്കും കുഴപ്പമില്ല; പ്രതികരിച്ച് കൃഷ്ണകുമാര്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ബിജെപി ആവശ്യപ്പെട്ടാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് നടന്‍ കൃഷ്ണ കുമാര്‍. രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തന്നെയാണ് തീരുമാനമെന്നും വിമര്‍ശനങ്ങള്‍ മുഖവിലയ്‌ക്കെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ നിലപാടുകളെ കുറിച്ച് കുടുംബത്തിന് വ്യക്തമായ ധാരണയുണ്ടെന്നും അവരുടെ പിന്തുണയാണ് തന്റെ ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘സുരേഷ് ഗോപിയും താനും ബിജെപിയിലേക്ക് വരുന്നതിനെ ട്രോളുന്നവരുടെ മാനസികാവസ്ഥ മനസ്സിലാകുന്നില്ല. 20 വര്‍ഷം മുന്‍പ് കേരള കോണ്‍ഗ്രസ് ബി നേതാവ് ഗണേഷ് കുമാറിന്റെ പ്രചരണത്തിന് പോയി. ഒരു കുഴപ്പവും ആര്‍ക്കുമുണ്ടായില്ല. സുരേഷ് ഗോപി ഇന്നസെന്റിന്റെ പ്രചരണത്തിന് പോയപ്പോഴും […]

നടി അഹാനാ കൃഷ്ണകുമാറിന്റെ വീടിന് നേരെ ആക്രമണം; ഗേറ്റ് പൊളിച്ച്, വീടിനുള്ളിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ച അക്രമി മലപ്പുറത്തുകാരന്‍ ഫസിലുള്‍ അക്ബര്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ചലച്ചിത്ര താരം അഹാനാ കൃഷ്ണകുമാറിന്റെ വീടിന് നേരെ ആക്രമണം. മലപ്പുറം സ്വദേശിയായ ഫസിലുള്‍ അക്ബറാണ് അക്രമണശ്രമം നടത്തിയത്. ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് സംഭവം. ഗേറ്റ് പൊളിക്കുന്ന ബഹളം കേട്ട് പുറത്തെത്തിയ കൃഷ്ണകുമാര്‍ കണ്ടത് അസഭ്യം പറയുന്ന ഫസിലുളിനെയാണ്. വീട്ടിലേക്ക് ചാടിക്കയറാനും ഇയാള്‍ ശ്രമിച്ചു. അകത്തേക്ക് കടക്കാനുള്ള ശ്രമം കൃഷ്ണകുമാര്‍ തടഞ്ഞു. എന്നാല്‍ യുവാവ് ബല പ്രയോഗത്തിന് മുതിര്‍ന്നു. ഇതോടെ വട്ടിയൂര്‍ക്കാവ് പൊലീസിനെ വിളിച്ചു. പൊലീസ് എത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ബിടെക് പൂര്‍ത്തിയാക്കാത്ത യുവാവ് നാട്ടിലും സ്ഥിരം പ്രശനക്കാരനാണെന്ന് […]