കൂടത്തായി കൊലക്കേസ് : ജോളിയടക്കം മൂന്നു പ്രതികളെ കസ്റ്റഡിയിൽ വിട്ടു ; കൂകി വിളിച്ച് നാട്ടുകാർ
സ്വന്തം ലേഖിക കോഴിക്കോട്: കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറു പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ജോളി, മാത്യു, പ്രജി കുമാർ എന്നിവരെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇവരെ കസ്റ്റഡിയിൽ വിട്ടത്. 16ാം തീയതി വരെയാണ് പ്രതികൾ കസ്റ്റഡിയിൽ തുടരുക. പ്രതികളെ 11 ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. പ്രതികളെ കസ്റ്റഡിയിൽ നൽകുമ്പോൾ വ്യവസ്ഥകളൊന്നും കോടതി മുന്നോട്ട് വെച്ചിട്ടില്ല. കസ്റ്റഡിയിൽ പോകുന്നതിന് എന്തെങ്കിലും തടസമുണ്ടോയെന്ന് പ്രതികളോട് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു മറുപടി. കോടതിയിൽ ജോളിക്കായി ആളൂരിന്റെ […]