play-sharp-fill

11,344 സാരികൾ, 250 ഷാളുകൾ, 750 ജോഡി ചെരിപ്പുകൾ..! തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ സാരികളും ചെരുപ്പുകളും ലേലം ചെയ്യുമോ? നിർണായക നീക്കവുമായി കർണാടക സർക്കാർ

സ്വന്തം ലേഖകൻ ബെംഗളൂരു : തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയിൽനിന്നു പിടിച്ചെടുത്ത സാരികളും ചെരുപ്പുകളും ലേലം ചെയ്തേക്കും..ലേലം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ലേലസാധ്യത പരിശോധിക്കാൻ കർണാടക സർക്കാർ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ (എസ്പിപി) നിയോഗിച്ചു. കിരൺ എസ്. ജാവലിയാണ് എസ്പിപി. ജയിലിൽ നിന്നും പിടിച്ചെടുത്ത 11,344 സാരികൾ, 250 ഷാളുകൾ, 750 ജോഡി ചെരിപ്പുകൾ എന്നിവ ലേലം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. വസ്തുക്കൾ നശിച്ചുപോകുമെന്നു ചൂണ്ടിക്കാട്ടി ലേലം ആവശ്യപ്പെട്ടു ബെംഗളൂരുവിലെ വിവരാവകാശ പ്രവർത്തകൻ ടി.നരസിംഹമൂർത്തി കഴിഞ്ഞ വർഷം ഹർജി നൽകി. എസ്പിപിയെ നിയോഗിക്കാൻ ബെംഗളൂരു സിറ്റി […]

ജയലളിതയുടെ മരണത്തിൽ ദുരൂഹത, ശശികല ഉൾപ്പെടെ 4 പേർക്കെതിരെ കേസെടുക്കണം’; അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്ത്

തമിഴ‍്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ ദുരൂഹതയെന്ന് ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷൻ. ജയലളിതയും തോഴി ശശികലയും 2012 മുതൽ നല്ല ബന്ധത്തിലായിരുന്നില്ല എന്നും ജസ്റ്റീസ് അറുമുഖ സ്വാമി. ജയലളിതയുടെ മരണം അന്വേഷിക്കാനായി സർക്കാർ നിയോഗിച്ച കമ്മീഷനാണ് നിർണായക വിവരങ്ങൾ പുറത്തു വിട്ടത്. 2016 സെപ്റ്റംബർ 22ന് ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷമുള്ള കാര്യങ്ങൾ രഹസ്യമാക്കി വച്ചു. വിദേശ ഡോക്ടർമാർ ജയലളിതയ്ക്ക് ഹൃദയ ശസ്ത്രക്രിയ ശുപാർശ ചെയ്തെങ്കിലും നടത്തിയില്ല. ചികിത്സയ്ക്കിടെ പുറത്തു വന്ന മെഡിക്കൽ റിപ്പോർട്ടുകളിൽ വലിയ വൈരുദ്ധ്യങ്ങൾ ഉണ്ടെന്നും ജസ്റ്റിസ് അറുമുഖ സ്വാമി […]

അനധികൃത സ്വത്ത് സമ്പാദനക്കേസ്; ജയലളിതയുടെ തോഴി ശശികല ശിക്ഷപൂര്‍ത്തിയാക്കി; ജയില്‍ മോചിതയായത് കോവിഡ് ബാധിച്ച അവസ്ഥയില്‍

സ്വന്തം ലേഖകന്‍ ബംഗളുരു: അണ്ണാഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ.ശശികല അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷ പൂര്‍ത്തിയാക്കി ജയില്‍ മോചിതയായി. പാരപ്പന അഗ്രഹാര ജയിലില്‍ നിന്നാണ് നാല് വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കി ശശികല ജയില്‍ മോചിതയായത്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍വച്ച് ഇന്നു രാവിലെയാണ് ജയില്‍ നടപടികള്‍ പൂര്‍ത്തിയായത്. ജയില്‍ ശിക്ഷ പൂര്‍ത്തിയായതിനാല്‍ ശശികലയെ ചിലപ്പോള്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും. ശശികലയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കോവിഡ് ഭേദമായ ഉടന്‍ അവര്‍ ചെന്നൈയില്‍ എത്തും. ശശികലയ്ക്ക് താമസിക്കുന്നതിനായി കുടുംബാംഗങ്ങള്‍ അഞ്ചു […]