video
play-sharp-fill

ഐഎസ്‌എല്‍ ഫൈനല്‍ ഉറപ്പിക്കാന്‍ ഹൈദരബാദും എ ടി കെയും ഇറങ്ങുന്നു; ബെംഗളൂരുവിന്റെ എതിരാളിയെ ഇന്നറിയാം

സ്വന്തം ലേഖകൻ കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ ബെംഗളൂരു എഫ് സിയുടെ എതിരാളികള്‍ ആരെന്ന് ഇന്നറിയാം. രണ്ടാംപാദ സെമിയില്‍ എടികെ മോഹന്‍ ബഗാന്‍ വൈകിട്ട് ഏഴരയ്ക്ക് നിലവിലെ ചാംപ്യന്‍മാരായ ഹൈദരാബാദ് എഫ് സിയെ നേരിടും. ഹൈദരാബാദിനെ അവരുടെ തട്ടകത്തില്‍ സമനിലയില്‍ തളച്ച എടികെക്ക് തന്നെയാണ് രണ്ടാം പാദത്തില്‍ ചെറിയ മുന്‍തൂക്കം. മുന്‍കാല മത്സരങ്ങളുടെ കണക്കെടുപ്പിലും മോഹന്‍ ബഗാന് ആശ്വസിക്കാന്‍ ഏറെയുണ്ട്. കഴിഞ്ഞ സീസണിലെ സെമി ഫൈനലില്‍ ആദ്യ പാദത്തില്‍ സ്വന്തം തട്ടകത്തില്‍ കുറിച്ച മൂന്ന് ഗോളുകള്‍ ആണ് ഹൈദരാബാദിനെ ഫൈനലില്‍ എത്താന്‍ സഹായിച്ചത് […]

ആരാകും ആദ്യ ഫൈനലിസ്റ്റ്?; ഐഎസ്‌എല്ലില്‍ ഇന്ന് ആവേശപ്പോര്; ബെംഗളൂരുവിനോട് കടം വീട്ടാനുറച്ച്‌ മുംബൈ

സ്വന്തം ലേഖകൻ ബെംഗളൂരു: ഇന്ന് നടക്കുന്ന ബെംഗളൂരു എഫ് സി, മുംബൈ സിറ്റി രണ്ടാംപാദ സെമി മത്സരത്തോടെ ഈ സീസണിലെ ഐ എസ് എല്ലില്‍ ആദ്യ ഫൈനലിസ്റ്റ് ആരെന്നറിയാം. വൈകിട്ട് ഏഴരയ്ക്ക് ബെംഗളൂരുവിലാണ് മത്സരം. സുനില്‍ ഛേത്രി ആദ്യപാദത്തില്‍ നേടിയ ഗോളിന്‍റെ ലീഡുമായാണ് ബെംഗളുരു എഫ് സി ഫൈനല്‍ ലക്ഷ്യമിട്ടിറങ്ങുന്നത്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ സമനില പിടിച്ചാലും ബെംഗളുരുവിന് ഫൈനലിലെത്താം. ഒരുഗോള്‍ കടം മറികടന്നുള്ള വിജയമേ മുംബൈ സിറ്റിയെ രക്ഷിക്കൂ. തോല്‍വി അറിയാതെ മുന്നേറി ലീഗ് ഷീല്‍ഡ് സ്വന്തമാക്കിയ മുംബൈയ്ക്ക് ആദ്യപാദ സെമിയില്‍ ഉള്‍പ്പടെ […]